1 GBP = 113.49
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി

ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി

ഷൈമോൻ തോട്ടുങ്കൽ

ബ്രാഡ്ഫോർഡ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി. റീജിയൻ രൂപീകൃതമായ ശേഷം ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിൽ റീജിയണിലെ മുഴുവൻ ഇടവക / മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുമായി നൂറു കണക്കിന് മത്സരാർഥികൾ ആണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. മിഷൻ കേന്ദ്രങ്ങളിൽ നിന്നും മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർഥികൾ നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് ബ്രാഡ്‌ഫോർഡിലെ ഡിക്സൺ കോട്ടിങ്‌ലി അക്കാദമി വേദിയായത്. ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ലീഡ്സ് റീജിയണൽ ഡയറക്ടർ റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ വിശുദ്ധ ബൈബിൾ പ്രതിഷ്ഠ നടത്തിയതോടെ ആണ് മത്സരങ്ങൾ ആരംഭിച്ചത്.

തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ ബൈബിൾ കലോത്സവം റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അന്ത്യാളം എം സി ബി എസ്. ഫാ. സജി തോട്ടത്തിൽ. ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് തിരികൾ തെളിച്ച് ഉത്‌ഘാടനം ചെയ്തു. വിവിധ വേദികളിലായി മുന്നൂറ്റി അൻപതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ വൈകിട്ട് എട്ടു മണിയോടെ ആണ് സമാപിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികളായ എല്ലാവര്ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

റെവ. ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ഫാ. ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സാജു പിണക്കാട്ട്, ഫാ. ജോഷി കൂട്ടുങ്ങൽ, ബൈബിൾ കലോത്സവം നാഷണൽ കോഡിനേറ്റർ, ആന്റണി മാത്യു, ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ ആയ ജോൺ കുര്യൻ, ജിമ്മിച്ചൻ ജോർജ്, ആതിഥേയർ ആയ ലീഡ്സ് ഇടവക സൺ‌ഡേ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഡേവിസ് പോളിന്റെ നേതൃത്വത്തിൽ ഉള്ള ലീഡ്സ് ഇടവക ടീം, സൺ‌ഡേ സ്‌കൂൾ അധ്യാപകർ, കമ്മീഷൻ അംഗങ്ങൾ എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more