1 GBP = 106.75
breaking news

യുക്മ സൗത്ത് വെസ്റ്റ് കലാമേളയിൽ ശക്തമായ തിരിച്ച് വരവ് നടത്തി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ, ഓവറാൾ ചാമ്പ്യൻഷിപ്പ് ഡബ്ലൂ എം എയ്ക്ക്; റണ്ണറപ്പായി ജിഎംഎ; എയ്ൽസ്ബറി മലയാളി സമാജത്തിന് സെക്കന്റ് റണ്ണറപ്പ്; കലാതിലകമായി ബിന്ദുലേഖ സോമൻ, കലാപ്രതിഭയായി പ്രണവ് ബിബിൻ

യുക്മ സൗത്ത് വെസ്റ്റ് കലാമേളയിൽ ശക്തമായ തിരിച്ച് വരവ് നടത്തി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ, ഓവറാൾ ചാമ്പ്യൻഷിപ്പ് ഡബ്ലൂ എം എയ്ക്ക്; റണ്ണറപ്പായി ജിഎംഎ; എയ്ൽസ്ബറി മലയാളി സമാജത്തിന് സെക്കന്റ് റണ്ണറപ്പ്; കലാതിലകമായി ബിന്ദുലേഖ സോമൻ, കലാപ്രതിഭയായി പ്രണവ് ബിബിൻ

സാലിസ്ബറി: ഇന്നലെ ഒക്ടോബർ 21ന് സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ ശക്തമായ തിരിച്ച് വരവാണ് വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനെ പിന്നിലാക്കിയാണ് ഡബ്ലൂ എം എ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരിക്കുന്നത്. 117 പോയിന്റ് കരസ്ഥമാക്കിയാണ് ഡബ്ലൂ എം എ വിജയക്കൊടി നാട്ടിയത്. 90 പോയിന്റ് നേടി ജിഎംഎ രണ്ടാം സ്ഥാനത്തും 82 പോയിന്റുമായി എയ്ൽസ്ബറി മലയാളി സമാജം മൂന്നാം സ്ഥാനത്തുമെത്തി.

ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ ബിന്ദുലേഖ സോമനാണ് കലാതിലകമായത്. സീനിയർ വിഭാഗത്തിൽ ഫോൽക് ഡാൻസിനും മോണോആക്ടിനും ഒന്നാം സ്ഥാനവും പദ്യപാരായണത്തിന് രണ്ടാം സ്ഥാനവും രണ്ട് ഗ്രൂപ്പിനങ്ങളിൽ മൂന്നാം സ്ഥാനവും നേടിയാണ് ബിന്ദുലേഖ സോമൻ കലാതിലക പട്ടത്തിന് അർഹയായത്. ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രണവ് ബിബിനാണ് കലാപ്രതിഭ. ജൂനിയർ വിഭാഗത്തിൽ സിനിമാറ്റിക് ഡാൻസിനും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിനും ഒന്നാം സ്ഥാനം നേടിയാണ് പ്രണവ് ബിബിൻ കലാപ്രതിഭയായത്.

വ്യക്തിഗത ഇനങ്ങളിൽ കിഡ്സ് വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ സ്‌റ്റെഫാനിയോ സാവിയോയാണ് ചാമ്പ്യനായത്. സബ്‌ജൂനിയർ വിഭാഗത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഇഷാൻ ആർ നായരുരും വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷന്റെ ജാൻവി ജയേഷും ചാമ്പ്യൻ പട്ടം പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ ആൻഡോവർ മലയാളി അസോസിയേഷന്റെ ആൻ മരിയ ബൈജുവും സീനിയർ വിഭാഗത്തിൽ ബിന്ദുലേഖാ സോമനും ചാമ്പ്യന്മാരായി.

രാവിലെ പത്ത് മണിയോടെ ആരംഭിച്ച കലാമേളയ്ക്ക് ആവേശകരമായ പിന്തുണയാണ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചത്. മുന്നൂറിലേറെ കലാകാരന്മാർ പങ്കെടുത്ത കലാമേള രാവിലെ ഒൻപതര മണിയോടെയാണ് ആരംഭിച്ച്. പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിലാണ് കലാമേള ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി സുനിൽ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ബേസിംഗ്‌സ്‌റ്റോക് ആൻഡ് ഡീൻ കൗൺസിലർ സജീഷ് ടോം, ലോക കേരള സഭാംഗവും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ ട്രഷറർ രാജേഷ് രാജ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ജോൺ, രക്ഷാധികാരി ജോസ് കെ ആന്റണി, ട്രഷറർ ജയ്‌വിൻ ജോർജ്ജ്, കലാമേള സ്റ്റേജ് കോർഡിനേറ്ററും സൗത്ത് വെസ്റ്റ് ചാരിറ്റി കോർഡിനേറ്ററുമായ വർഗ്ഗീസ് ചെറിയാൻ, കലാമേള റിസപ്‌ഷൻ കമ്മിറ്റി കോർഡിനേറ്ററും വള്ളംകളി കോർഡിനേറ്ററുമായ ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഇടതടവില്ലാതെ നാല് സ്റ്റേജുകളിലായി പരിപാടികൾ നടത്തുന്നതിന് നേതൃത്വം കൊടുത്തത് സ്റ്റേജ് കോർഡിനേറ്റർമാരായി പ്രവർത്തിച്ച വർഗ്ഗീസ് ചെറിയാൻ, ദേവലാൽ സഹദേവൻ, മേഴ്‌സി സജീഷ് എന്നിവരാണ്. സ്റ്റേജ് മാനേജർമാരായി സെക്രട്ടറി യുക്മ നാഷണൽ നേഴ്‌സസ് ഫോറം വൈസ് പ്രസിഡന്റ്സിൽവി ജോസ്, കുര്യാച്ചൻ സെബാസ്റ്റ്യൻ, ബിജോയ് വർഗ്ഗീസ്, ജയ്‌വിൻ ജോർജ്ജ്, ജേക്കബ് ചാക്കോ, സോന ജോസ് തുടങ്ങിയവർ വിവിധ സ്റ്റേജുകൾ കൈകാര്യം ചെയ്തു. റിസ്പഷൻ കമ്മിറ്റിയംഗങ്ങളായി ജോസ് കെ ആന്റണി, പ്രശാന്ത് ബാലകൃഷ്ണൻ, കാർത്തിക്, അമൻ ജേക്കബ് എന്നിവരാണ് .പ്രവർത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more