1 GBP = 106.75
breaking news

ഈസ്റ്റ് ആംഗ്ലിയയിലെ ഏറ്റവും വലിയ കലാ മാമാങ്കം ഇന്ന് …യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള രാവിലെ 9 മണി മുതൽ …..

ഈസ്റ്റ് ആംഗ്ലിയയിലെ ഏറ്റവും വലിയ കലാ മാമാങ്കം ഇന്ന് …യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള രാവിലെ 9 മണി മുതൽ …..

ജോബിൻ ജോർജ്ജ്

പതിനാലാമതു യുക്മ കലാമേളയോടനുബന്ധിച്ചു നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഇന്ന് രാവിലെ 9 മണി മുതൽ തുടക്കമാകും .
റീജിയണിലെ 20 അസോസിയേഷനുകലിൽ നിന്നായി 250 ലേറെ കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യുക്മയുടെ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ് , ട്രെഷറർ ഡിക്സ് ജോർജ് , ജോയിന്റ് സെക്രട്ടറി പീറ്റർ താന്നോലിൽ ,ജോയിന്റ് ട്രെഷർ അബ്രഹാം പൊന്നും പുരയിടം യുക്മയുടെ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ എന്നിവർ അതിഥികളായി പങ്കെടുക്കും.

രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 9 മണിക്ക് അവസാനിക്കത്തക്കവിധത്തിലാണ് കലാമേള ക്രമീകരിച്ചിരിക്കുന്നത്. റീജിണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി കലാമേള കൺവീനർ അലോഷ്യസ് ഗബ്രിയേൽ , ട്രെഷറർ സാജൻ പടിക്കമാലിൽ ജോയിന്റ് ട്രഷറർ ബിബിൻ അഗസ്തി യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക് കുരുവിള വൈസ് പ്രസിഡന്റ് മാരായ ജോസ് അഗസ്റ്റിൻ , നിഷാകുര്യൻ ജോയിന്റ് സെക്രട്ടറിമാരായ ബിബിരാജ് രവീന്ദ്രൻ സന്ധ്യ സുധി സ്പോർട്സ് കോഡിനേറ്റർമാരായ ഭുവനേഷ് പീതാംബരൻ പ്രവീൺ ലോനപ്പൻ ചാരിറ്റി കോഡിനേറ്റർ ജിജി മാത്യു റീജിയണിലെ വിവിധ അസോസിയേഷൻ പ്രെസിഡന്റ്മാർ സെക്രട്ടറിമാർ യുക്മ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തികരിച്ചതായി സംഘാടകർ അറിയിച്ചു ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more