1 GBP = 106.24

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: എംഎം ഹസന്‍

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: എംഎം ഹസന്‍

വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപാടിന്റെയും മനക്കരുത്തിന്റെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്.

പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ എതിര്‍പ്പുകളെയും അരോപണങ്ങളും അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.ബാബു അതിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു.

ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. നാടിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയോടുള്ള സ്മരണാര്‍ത്ഥം വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയാണ് ഏറ്റവും വലിയ ആദരമെന്നും ഹസന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more