1 GBP = 113.38
breaking news

ഐഎസിനെപ്പോലെ ഹമാസിനെ തകര്‍ക്കും’, ഐഎസും ഹമാസും ഒന്ന്; ഇസ്രായേൽ പ്രധാനമന്ത്രി

ഐഎസിനെപ്പോലെ ഹമാസിനെ തകര്‍ക്കും’, ഐഎസും ഹമാസും ഒന്ന്; ഇസ്രായേൽ പ്രധാനമന്ത്രി

ഐഎസും ഹമാസും ഒന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി. ഐഎസിനെ തകർത്തപോലെ ഹമാസിനെയും തകർക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇസ്രയേലിന് ഉറച്ച പിന്തുണയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ‘ഇസ്രയേലിനെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെടരുത്. സമാധാനം ആഗ്രഹിക്കുന്നവരെല്ലാം ഹമാസ് ആക്രമണത്തെ അപലപിക്കണമെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.

ഹമാസിലെ അംഗങ്ങള്‍ ഓരോരുത്തരും ‘മരിച്ച മനുഷ്യര്‍’ ആണെന്നും നെതന്യാഹു പറഞ്ഞു. സംഘടനയിലെ എല്ലാവരേയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു അഭിപ്രായപ്പെടുന്നത് ഇതാദ്യമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു പറഞ്ഞു. ലോകം ഐ.എസിനെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും, നെതന്യാഹു പറഞ്ഞു.ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more