1 GBP = 107.59

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21ന്; കെ.സി.ഡബ്ളിയു.എ ക്രോയ്ഡൺ ആതിഥേയത്വം വഹിക്കും

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21ന്; കെ.സി.ഡബ്ളിയു.എ ക്രോയ്ഡൺ ആതിഥേയത്വം വഹിക്കും

സ്വന്തം ലേഖകൻ

ക്രോയ്ഡോൺ: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21 ശനിയാഴ്ച്ച ക്രോയിഡോണിൽ വച്ച് നടക്കും. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ കേരള കൾച്ചറൽ ആൻഡ്
വെൽഫെയർ അസ്സോസിയേഷനാണ് (KCWA) ഇക്കുറി കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

സൗത്ത് ക്രോയ്ഡോനിലെ ജോൺ റസ്‌കിൻ കോളേജിലാണ് ഇത്തവണ കലയുടെ മാമാങ്കം അരങ്ങേറുന്നത്. മത്സരാർത്ഥികളുടെ ചെസ്ററ് നമ്പർ രാവിലെ ഒൻപത് മണിയോടെ രെജിസ്ട്രേഷൻ കൗണ്ടറുകളിൽ നിന്നും നൽകിത്തുടങ്ങും.വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ പത്തു മണിയോടെ ആരംഭിക്കുന്നതായിരിക്കും.

സൗത്ത് ഈസ്റ്റ് റീജിയണിലെ മുപ്പതിൽ പരം അസ്സോസിയേഷനുകളുടെ പിന്തുണയോടെ നടക്കുന്ന കലാമേളയിൽ ഇക്കുറി വാശിയേറിയ മത്സരങ്ങളാകും നടക്കുക. കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് റീജിയണൽ കമ്മിറ്റി നടത്തുന്നത്. രാവിലെ ഒൻപത് മണി മുതൽ രാത്രി പത്ത് വരെ നടക്കുന്ന കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും പിന്തുണ റീജിയണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും കലാമേളയ്ക്ക് വേദിയൊരുങ്ങുന്ന ക്രോയ്ഡോണിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ്, കലാമേള സ്വാഗത സംഘം കൺവീനർ ഹാഷിം കുഞ്ഞുമുഹമ്മദ് എന്നിവർ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം:

John Ruskin College
Selsdon Park
South Croydon
CR2 8JJ

മത്സരാർത്ഥികൾ തങ്ങളുടെ അംഗ അസോസിയേഷൻ മുഖേനയാണ് ഓൺലൈൻ പോർട്ടലിൽ രെജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഒക്ടോബർ 14 ശനിയാഴ്ച വരെ മാത്രമാണ് റെജിസ്ട്രേഷൻ സ്വീകരിക്കപ്പെടുക. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്നും റെജിസ്ട്രേഷൻ ഫീസ് ശേഖരിക്കുകയും റീജിയണൽ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്യേണ്ടത് അതാത് അംഗ അസോസിയേഷനുകളുടെ ചുമതല ആയിരിക്കും. ഒക്ടോബർ 14 നുള്ളിൽ റെജിസ്ട്രേഷൻ ഫീസ് അടച്ചിരിക്കേണ്ടതാണെന്ന് അസോസിയേഷൻ ഭാരവാഹികളെ ഓര്മിപ്പിക്കുന്നതായി സൗത്ത് ഈസ്റ്റ് റീജിയൻ ഭരണ സമിതി അറിയിക്കുന്നു.

റീജിയണൽ കലാമേളയിലെ വിജയികൾക്ക് നവംബർ 4 ന് ചെൽറ്റൻഹാമിൽ വെച്ച് നടത്തുന്ന ദേശീയ കലാമേളയിൽ മത്സരിക്കാൻ യോഗ്യതയുണ്ടായിരിക്കും.

സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

സുരേന്ദ്രൻ ആരക്കോട്ട് – 07912 350679
ജിപ്സൺ തോമസ് – 07453 288745
സനോജ് ജോസ് – 07772 455767
ഹാഷിം കുഞ്ഞുമുഹമ്മദ് – 07462 547306

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more