Wednesday, Jan 22, 2025 11:13 AM
1 GBP = 106.65
breaking news

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ നിരക്ക് കുത്തനെ കൂട്ടിയേക്കും

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ നിരക്ക് കുത്തനെ കൂട്ടിയേക്കും

സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് സംഭവിക്കാം. യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ പുതിയ കൂട്ടിയ നിരക്കുകൾ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.

ഇന്ത്യയിലെ നിരക്കുകളെക്കുറിച്ച് പരമാർശിച്ചിട്ടില്ലെങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. കഴിഞ്ഞ വർഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിച്ചത്. കൂടാതെ നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് പങ്കുവെക്കലിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് ശേഷം പുതി വരിക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി.

2023-ന്റെ രണ്ടാം പാദത്തിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരെ ചേർത്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം എട്ട് ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more