1 GBP = 106.63
breaking news

യുക്‌മ യോർക് ഷെയർ & ഹംബർ റീജിയണൽ കലാമേള നാളെ  സ്കന്തോർപ്പിൽ; നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കും….. സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും

യുക്‌മ യോർക് ഷെയർ & ഹംബർ റീജിയണൽ കലാമേള നാളെ  സ്കന്തോർപ്പിൽ; നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കും….. സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് നാളെ (07/10/2023, ശനി) സ്കന്തോർപ്പിലെ ഫ്രെഡറിക് ഗവ് സ്കൂളിൽ തുടക്കം കുറിക്കുകയാണ്. യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിലൊന്നായ സ്കന്തോർപ്പ് മലയാളി അസ്സോസ്സിയേഷൻ ആതിഥ്യം വഹിക്കുന്ന റീജിയണൽ കലാമേള യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണൽ സെക്രട്ടറി അമ്പിളി മാത്യു സ്വാഗതം ആശംസിക്കും. യുക്മ റീജിയൺ പ്രസിഡൻറ് വർഗ്ഗീസ്‌ ഡാനിയൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സ്മിതാ തോട്ടം ആശംസ അർപ്പിക്കും. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ദേശീയ സമിതിയംഗം സാജൻ സത്യൻ, റീജിയണൽ ട്രഷറർ ജേക്കബ്ബ് കളപ്പുരക്കൽ, കലാമേള കോർഡിനേറ്റർ സംഗീഷ്‌ മാണി, സ്കോന്തോപ്പ് മലയാളി അസോസിയേഷൻ പ്രസിഡൻറ് മനോജ് മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. 

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്‌മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും. ദേശീയ, റീജിയണൽ ഭാരവാഹികളോടൊപ്പം ദേശീയ ജോയിൻറ് സെക്രട്ടറി സ്മിത തോട്ടം, ദേശീയ കലാമേള കോർഡിനേറ്റർ ജയകുമാർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കലാമേളയിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ നടപടികൾ അവസാനിച്ചപ്പോൾ, മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് മത്സരാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. മത്സരാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം, റീജിയണിൽ ഇതാദ്യമായി മൂന്ന് വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കലാമേള ഏറ്റവും ഭംഗിയായി നടത്തുവാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്  ലീനുമോൾ ചാക്കോ, വർഗ്ഗീസ് ഡാനിയൽ, സാജൻ സത്യൻ, അമ്പിളി മാത്യു, ജേക്കബ്ബ് കളപ്പുരക്കൽ, സംഗീഷ് മാണി, സിബി മാത്യു, ജിന്നറ്റ് അവറാച്ചൻ, ജോസ് വർഗ്ഗീസ്, ബാബു സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ അസ്സോസ്സിയേഷൻ ഭാരവാഹികൾ ഉൾപ്പെടുന്ന സംഘാടക സമിതി. 

റീജിയണിലെ വിവിധ അസ്സോസ്സിയേഷനുകളിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ മത്സരാർത്ഥികൾ കലാമേളയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനത്തിലാണ്. യുക്‌മ യോർക്ക്ഷയർ & ഹംബർ റീജിയണൽ കലാമേള ഏറ്റവും സുഗമമായി നടത്തുന്നതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളിൽ നിന്നും ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more