1 GBP = 106.79
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും

സാലിസ്ബറി: പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള മത്സരാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമായി. ഒക്ടോബർ 21 ന് സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിലെ ദി ബർഗെറ്റ് സ്‌കൂളിൽ നടക്കുന്ന കലാമേളയിൽ പങ്കെടുക്കുന്നതിന് അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾക്കാകും അവസരമുണ്ടാകുക. ഒക്ടോബർ പതിനഞ്ച് ഞായറാഴ്ച്ച രജിസ്‌ട്രേഷൻ നടപടികൾ അവസാനിക്കും.

മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ അംഗ അസോസിയേഷൻ ഭാരവാഹികൾ മുഖേനയാണ് നടത്തേണ്ടത്. ഇതിനായി ജിപിഎം സോഫ്റ്റ് വെയർ യുക്മയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ് വെയർ ലിങ്കിന്റെ യൂസർ നെയിമും പാസ്‌വേർഡും അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറിയതായി സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജിയണിലെ പതിനേഴോളം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് റീജിയണൽ കമ്മിറ്റി നടത്തുന്നത്. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ നാല് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. രാവിലെ ഒൻപത് മണി മുതൽ രാത്രി പത്ത് വരെ നടക്കുന്ന കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും പിന്തുണ റീജിയണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more