1 GBP = 113.49
breaking news

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും പ്രതിഷേധക്കാരെ ഹൈക്കമ്മീഷനിൽ മുൻപിൽ നിന്ന് എതിർഭാഗത്തേക്ക് സുരക്ഷാ സേന മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം.

കാനഡയിൽ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഖാലിസ്ഥാൻ അനുകൂലികൾ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം. കുറ്റക്കാർക്കെതിരെ കർശന നടപടി ബ്രിട്ടീഷ് സർക്കാർ എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more