1 GBP = 113.26
breaking news

ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്

ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്

ഒ​ട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി സ്​പേസ്എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് മസ്ക് ചെയ്യുന്നതെന്ന് ട്രൂഡോ വിമർശിച്ചു. നിയന്ത്രണങ്ങൾക്കായി ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ സർക്കാറിന് മുമ്പാകെ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവാണ് മസ്കിനെ പ്രകോപിപ്പിച്ചത്.

മാധ്യമപ്രവർത്തകയും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാലദിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സെൻസർഷിപ്പിനാണ് കാനഡ സർക്കാർ തുടക്കം കുറിക്കാൻ പോകുന്നതെന്ന് വാലദ് പോസ്റ്റിൽ പറഞ്ഞിരുന്നു.​ പോഡ്കാസ്റ്റുകൾ നൽകുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ നിയന്ത്രണങ്ങൾക്കായി സർക്കാറിന് മുമ്പാകെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്ന് വാലദ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഈ പോസ്റ്റിനോടുള്ള പ്രതികരണത്തിലാണ് മസ്ക് ട്രൂഡോയെ വിമർശിച്ചത്. ട്രൂഡോ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും ഇത് അപമാനകരമാണെന്നും മസ്ക് പറഞ്ഞു. നേരത്തെ കോവിഡുകാലത്ത് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഉടമകൾ നടത്തിയ സമരത്തെ ജസ്റ്റിൻ ട്രൂഡോ നേരിട്ട രീതിയും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more