1 GBP = 106.75
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയോടനുബന്ധിച്ചു പുറത്തിറങ്ങുന്ന E magazine ലേക്ക് രചനകൾ സ്വീകരിക്കുന്നു … അവസാന തിയതി ഒക്ടോബര് 4

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയോടനുബന്ധിച്ചു പുറത്തിറങ്ങുന്ന E magazine ലേക്ക് രചനകൾ സ്വീകരിക്കുന്നു … അവസാന തിയതി ഒക്ടോബര് 4

ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള 2023 യോടനുബന്ധിച്ചു പുറത്തിറങ്ങുന്ന ഇ -മാഗസനിലേക്കു ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷൻ മെമ്പർമാരിൽ നിന്ന് രചനകൾ സ്വീകരിക്കുന്നു …
റീജിയണിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരവും സർഗാത്മകവുമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു ഇ മാഗസിൻ പുറത്തിറങ്ങുന്നത് .
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം . ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നിങ്ങളുടെ കഥകൾ ,കവിതകൾ , ലേഖനങ്ങൾ എന്നിവ ഞങ്ങൾക്ക് അയച്ചു തരിക .

അയക്കേണ്ട വിലാസം :
[email protected]
അതോടൊപ്പം ഇ മാഗസനിൽ പരസ്യങ്ങൾ ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ് . അതിനായി വ്യക്തികൾക്കോ, സ്വകാര്യാ സംരംഭകർക്കോ നിങ്ങളുടെ പരസ്യങ്ങൾ നൽകാവുന്നതാണ് . കൂടാതെ കഴിഞ്ഞ വര്ഷം നടപ്പിലാക്കിയ ഫാമിലി സ്‌പോൺസർഷിപ്പ് ഈ വർഷവും ഉണ്ടായിരിക്കുന്നതാണ് .

പതിവിനു വ്യത്യസ്തമായി ഇത്തവണ കലാമേളക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ജന്മദിനങ്ങൾ , മാതാപിതാക്കളുടെ ഓർമദിനങ്ങൾ , വിവാഹ വാർഷികം ,മറ്റു വിശേഷ അവസരങ്ങൾ എന്നിവ ഇ മാഗ്സനിൽ ഉൾപ്പെടുത്താവുന്നതാണ് ..

ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയോടനുബന്ധിച്ചു നടത്തിയ ലോഗോ കോംപെറ്റീഷനിൽ ബാസിൽട്ടനിൽ നിന്നുള്ള സിജോ ജോർജ് വിജയിയായി …
ലോഗോ കോംപെറ്റീഷനിൽ വിജയിയായ സിജോക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ് …

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് / സെക്രട്ടറിമാരായോ കൂടാതെ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരഭാഗികളുമായോ ബന്ധപ്പെടുക . റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480) സണ്ണിമോൻ മത്തായി (07727993229) ഭുവനേഷ് പീതാംബരൻ (07862273000) പ്രവീൺ ലോനപ്പൻ ( 07703463495)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more