1 GBP = 105.80
breaking news

19ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് ചൈ​നീ​സ് ന​ഗ​ര​മാ​യ ഹാ​ങ്ചോ​വി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്കം

19ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് ചൈ​നീ​സ് ന​ഗ​ര​മാ​യ ഹാ​ങ്ചോ​വി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്കം

ഹാ​ങ്ചോ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ഞ്ചാ​ണ്ട് നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​ഖ​ണ്ഡ​ത്തി​ലെ താ​ര​ങ്ങ​ൾ പൊ​ൻ​പ​ത​ക്കം ക​ഴു​ത്തി​ല​ണി​യാ​ൻ കാ​യി​ക​ക്ക​രു​ത്തും പ്ര​തി​ഭ​യും തെ​ളി​യി​ക്കാ​നി​റ​ങ്ങു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ചൈ​ന​യു​ടെ സം​സ്കാ​ര സ​മ്പ​ന്ന​മാ​യ ക്വി​യാ​ന്റ​ങ് ന​ദീ​തീ​ര​ത്തെ ഹാ​ങ്ചോ ഒ​ളി​മ്പി​ക് സ്പോ​ർ​ട്സ് സെ​ന്റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​വും.

താ​മ​ര​യു​ടെ ആ​കൃ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​തി​നാ​ൽ ബി​ഗ് ലോ​ട്ട​സ് എ​ന്നു​കൂ​ടി വി​ളി​പ്പേ​രു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളാ​ണ് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 5.30 മു​ത​ൽ ന​ട​ക്കു​ക. നാ​ല് വ​ർ​ഷം കൂ​ടു​മ്പോ​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള ഏ​ഷ്യാ​ഡ് കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം 2022ൽ ​നി​ന്ന് 2023ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 45 രാ​ജ്യ​ങ്ങ​ളി​ലെ 12000ത്തി​ല​ധി​കം താ​ര​ങ്ങ​ളാ​ണ് 19ാം ഗെ​യിം​സി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more