1 GBP = 113.44
breaking news

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മകൻ കോടതിയിൽ നേരിട്ട് ഹാജരാകണം

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മകൻ കോടതിയിൽ നേരിട്ട് ഹാജരാകണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കോടതിയിൽ നേരിട്ട് ഹാജരാകണം. തോക്ക് വാങ്ങാൻ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ കോടതിയിൽ വിഡിയോ വഴി ഹാജരാകാമെന്ന് കാണിച്ച് ഹണ്ടർ ബൈഡൻ സമർപ്പിച്ച ഹരജി കോടതി കഴിഞ്ഞദിവസം തള്ളുകയായിരുന്നു. 

ഡെലവെയർ കോടതിയിൽ ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് ഫെഡറൽ ജഡ്ജി ക്രിസ്റ്റഫർ ബർക്ക് വിധിച്ചത്. പ്രതിക്ക് ഈ വിഷയത്തിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. 2018ൽ തോക്ക് വാങ്ങുന്നതിന് ആവശ്യമായ രേഖകളിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് 53 കാരനായ ബിഡൻ തെറ്റായ പ്രസ്താവനകൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. നേരത്തേ രണ്ട് നികുതി ആരോപണങ്ങളിൽ ബിഡൻ കുറ്റം സമ്മതിച്ചിരുന്നു. 

കുറ്റം തെളിയിക്കപ്പെട്ടാൽ, ബൈഡന് 25 വർഷം തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് നിയമ കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നത്. അതിനിടയിൽ നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ ബിഡനെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്. അനധികൃതമായി തോക്ക് വാങ്ങാൻ ശ്രമിച്ചെന്ന കുറ്റം കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ നിഷേധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more