1 GBP = 109.80

‘ജയിലര്‍ സിനിമ 600 കോടി ക്ലബില്‍’, തൊട്ടുപിന്നിൽ കരുവന്നൂര്‍ ബാങ്ക് 500 കോടി ക്ലബില്‍’: നടൻ കൃഷ്ണകുമാർ

‘ജയിലര്‍ സിനിമ 600 കോടി ക്ലബില്‍’, തൊട്ടുപിന്നിൽ കരുവന്നൂര്‍ ബാങ്ക് 500 കോടി ക്ലബില്‍’: നടൻ കൃഷ്ണകുമാർ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചര്‍ച്ചയാക്കുമ്ബോള്‍ നിരവധി പേരാണ് പ്രതികരിച്ച്‌ രംഗത്ത് എത്തുന്നത്.ഇപ്പോഴിതാ സംഭവത്തില്‍ നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.

”ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍.”-ഇതായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണവുമായി താരം രംഗത്ത് എത്തിയത്.

താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഇഡി രംഗത്തെത്തി. കരുവന്നൂരിന് പുറമേ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more