1 GBP = 105.61
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21ന്; സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21ന്; സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 21 ശനിയാഴ്ച്ച സാലിസ്ബറിയിൽ വച്ച് നടക്കും. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസ്സോസിയേഷനാകും ഇക്കുറിയും കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിലെ ദി ബർഗെറ്റ് സ്‌കൂളിലാണ് കലാമേളയ്ക്ക് വേദിയൊരുങ്ങുക. നാല് വേദികളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ ആരംഭിക്കും. വരും ദിവസങ്ങളിൽ തന്നെ കലാമേള സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അംഗ അസ്സോസിയേഷനുകൾക്ക് നൽകുമെന്ന് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് സുജു ജോസഫ് അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളുടെയും പിന്തുണയോടെ നടക്കുന്ന കലാമേളയിൽ ഇക്കുറി വാശിയേറിയ മത്സരങ്ങളാകും നടക്കുക. കലാമേളയ്ക്ക് വേദിയൊരുങ്ങുന്ന സാലിസ്ബറിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സെക്രെട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, എസ് എം എ പ്രസിഡന്റ് ജോബിൻ ജോൺ എന്നിവർ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം

The Burgate School , Fordingbridge, SP6 1EZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more