1 GBP = 113.49
breaking news

ഡെഡ്ലിയിൽ പുതു സംഘടന പിറവിയെടുത്തു; മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി ( MAD)..

ഡെഡ്ലിയിൽ പുതു സംഘടന പിറവിയെടുത്തു; മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി ( MAD)..

കേരളീയ സമൂഹത്തിന്റെ യുകെയിലേക്കുള്ള കുത്തൊഴുക്കിൽ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു. ബ്രമ്മിം ഹാമിലെ ഡെഡ്ഡ്ലിയിൽ റസ്സൽസ്ഹാൾ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു ന്യൂറോളം കുടുംബങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു . വെറും പത്തിൽ പരം ഫാമിലി ഉണ്ടായിരുന്ന ഇടത്താണ് ഇത്രയും കുടുംബങ്ങൾ എത്തിച്ചേർന്നത്. സെപ്തംബർ മാസം 17 ന് 280 ഓളം അംഗങ്ങൾ ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു. മലയാളികൾ എവിടെ ചെന്നാലും ഒത്ത് കൂടുക എന്നുള്ളത് അവരുടെ ജീവിത ശൈലിയാണ്.

അന്നു നടന്ന ജനറൽ മീറ്റിംങ്ങിൽ യുക്മയുടെ മിഡ്ലാന്റ് റീജിനൽ പ്രസിഡൻറ് ജോർജ്ജ് തോമസ്സ് സന്നിഹിതനായിരുന്നു. അദ്ദഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളുടെ ഇടയിൽ പരക്കെ അറിയപ്പെടുന്ന കലാകാരനായ ജോൺ മുളയങ്കലിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു അദ്ദേഹത്തിൽ നേതൃത്വത്തിൽ വി ഫുലമായ ഒരു കമ്മറ്റി രൂപീകൃതമായി ,പല സംഘടനകളിലും പ്രർത്തിച്ചു പരിചയമുളള ആനന്ദ് ജോണിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയുണ്ടായി . കേരളത്തിൽ ഗവ സർവ്വീസിൽ ജോലി ഉണ്ടായിരുന്ന സന്ദീപ് ദീപക്കാണ് ട്രഷറർ ആയി ചുമതലയേറ്റത്. സ്ത്രീകൾ സംഘടനയിലെ ഒഴിച്ചു കൂടാനാവാത്ത വിഭാഗമാണ് എന്ന് തെളിച്ചു കൊണ്ട് മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റർ ജോയിൻ സെക്രട്ടറിയുമായും നിയമതരായപ്പോൾ ഹർഷൽ വിശ്വം ജോയിൻ ട്രഷററുമായി ചുമതലയേറ്റു. കമ്മറ്റിയംഗങ്ങളായി ജോൺ വഴുതനപ്പള്ളി, സതീഷ് സജീശൻ, ബ്രീസ് ആൻ വിൽസൻ, റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. Dr. റേറാണിയും അജോ ജോസും ഓഡിറ്ററന്മാരായി നിയമിതരായി. മലയാളി അസോസിയേഷൻ ഓഫ് ഡെഡ്ലി MAD എന്ന പേരും സ്വീകരിച്ചു.

ഓണലോഷത്തിന് ഒഴിച്ചു കൂടാനാവാത്ത വടംവലിയും പത്തുപേർ പങ്കെടുത്ത തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങൾ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പ്രൗഢിയോടെ കടന്നെത്തിയ മവേലി ജനങ്ങൾക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഓണാഘോഷം നാട്ടിൽ നിന്നും .നോർത്ത് ഇൻഡ്യയിൽ നിന്നും : ഗൾഫ് നാടുകളിൽ നിന്നും പുതിയതായി ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന ഏവർക്കും മനസിൽ സന്തോഷത്തിന്റെ തിരച്ചാർത്ത് പകർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more