1 GBP = 106.75
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ….

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ….

യുക്മ കലാമേള 2023ന് ആരവം ഉയർത്തിക്കൊണ്ട് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലി സലേഷ്യൻ കോളേജിൽ കേളി കൊട്ടുണരാൻ തയ്യാറെടുപ്പുകൾ നടത്തി വരുന്നു. നോർത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും  പൂർണ്ണപങ്കാളിത്തത്തോടെ നടക്കുന്ന  കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നതിൽ സംശയമില്ല. മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യൻ കലകളുടെയും അരങ്ങായി മാറാൻ ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കേ മത്സരാർത്ഥികൾ അംഗ അസ്സോസിയേഷനുകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പിക്കാൻ സ്കൂൾ അവധിക്കാലത്ത് തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നത് ഇപ്രാവശ്യം  മൽസരങ്ങളുടെ നിലവാരം വർധിപ്പിക്കും. 

അംഗ അസ്സോസിയേഷനുകൾ മുഖാന്തിരം മാത്രമായിരിക്കും മൽസരാർത്ഥികൾക്ക് ഇപ്രാവശ്യവും രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. കലാമേളയുടെ പരിഷ്കരിച്ച നിയമാവലിയും ഓൺലൈൻ റജിസ്ട്രേഷൻ ഫോമും ഉടൻ തന്നെ നാഷണൽ കലാമേള കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന്  റീജിയണൽ ഭാരവാഹികൾ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം:

Thornleigh Salesian College, 

Sharples Park, Bolton BL1 6PQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more