1 GBP = 110.31

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ്

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ്

എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു.

എ, ഐ ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോങിനെ ഏൽപ്പിച്ചതിന് എതിരെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം. ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് തിരുവഞ്ചൂർ പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേറ്റു.

തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ ,ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി കമ്പോണന്റ്സ് നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ.

വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ കമ്പോണന്റ്സ് കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നത് – മന്ത്രി പി രാജിവ് പറഞ്ഞു.

തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലിസിന് ആവശ്യമായ ക്യാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ഷമത കൂടിയ കമ്പോണന്റുകളാണ് കെൽട്രാൺ നൽകുന്നത്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്ന് തിരുവഞ്ചൂരിനോട് മന്ത്രി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more