1 GBP = 113.94

“മോടിപിടിപ്പിച്ച്”; ജി20 ഉച്ചകോടിക്ക് മുന്നോടിയായി മുഖം മിനുക്കി ഡൽഹി നഗരം

“മോടിപിടിപ്പിച്ച്”; ജി20 ഉച്ചകോടിക്ക് മുന്നോടിയായി മുഖം മിനുക്കി ഡൽഹി നഗരം

സെപ്തംബർ 9,10 തീയതികളിൽ പ്രഗതി മൈതാനത്ത് പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി, നഗരത്തിലെ പ്രധാന റോഡുകളും മറ്റ് പ്രധാന പ്രദേശങ്ങളും മുഖം മിനുക്കി. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെയും പ്രഗതി മൈതാൻ തുരങ്കത്തിന്റെയും അടുത്തുള്ള പ്രമുഖ ഫുട്പാത്തിലും പ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള പ്രകാശിത G20 ലോഗോകളുടെ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നഗരത്തിന് മോടി കൂട്ടുന്നതിനായി ഗ്രാഫിറ്റിസ്, ശിൽപങ്ങൾ, ജലധാരകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. നിരവധി മെട്രോ സ്റ്റേഷനുകൾ അവയുടെ കെട്ടിടങ്ങൾ, തൂണുകൾ, അതിർത്തി ഭിത്തികൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവടങ്ങളിലും മേക്ക് ഓവർ നടത്തി. ജി-20 ഉച്ചകോടി കണക്കിലെടുത്ത്, ദേശീയ തലസ്ഥാനത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ദില്ലി പോലീസ് നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി ട്രാഫിക് പോലീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും വെബ്‌സൈറ്റുകളിലും ട്രാഫിക് നിർദ്ദേശങ്ങൾ നൽകിയിട്ടും ഉച്ചകോടിക്കായുള്ള ട്രാഫിക് മാനേജ്‌മെന്റ് പ്ലാനിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് ധാരാളം ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഡൽഹി ട്രാഫിക് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more