1 GBP = 106.56
breaking news

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും.

തുടർന്ന് ടീമുകളുടെ  ജേഴ്സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം പത്ത് മണിക്ക് തന്നെ ആദ്യ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന്‌ മത്സരങ്ങളുടെ ഇടവേളകളിൽ വിത്യസ്തങ്ങളായ കലാപരിപാടികൾ നടക്കും. പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം ഉൾപ്പെടെ നിരവധി കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. മെഗാ തിരുവാതിര മറ്റ് കേരളീയ കലാരൂപങ്ങൾ എന്നിവ വേദിയിൽ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.

യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡൻ്റും, ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.

യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, ടിറ്റോ തോമസ്, ജയകുമാർ നായർ, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു. 

യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സെലീനാ സജീവ്, അമ്പിളി സെബാസ്റ്റ്യൻ, സുനിൽ ജോർജ്, പീറ്റർ ജോസഫ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, ജിപ്സൺ തോമസ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ. 

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരം ഇന്ന് രാവിലെ 10 മണിക്ക് (26/08/2023), റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുമ്പോൾ മലയാള സിനിമയിലെ മുൻനിരക്കാരായ ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, കല്ല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട വ്ളോഗർ സുജിത് ഭക്‌തൻ, പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എന്നിവരടങ്ങിയ വമ്പൻ താരനിര ഉദ്ഘാടന സമ്മേളനത്തിൽ   പങ്കെടുക്കുവാൻ എത്തിച്ചേരും. സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുക്കും.

കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ജലോത്സവമായി യുക്മ കേരളപൂരം വള്ളംകളി മാറിക്കഴിഞ്ഞു. യുക്മ വള്ളംകളിയെ കൂടുതൽ ആകർഷകമാക്കാനും ജനകീയമാക്കാനും സ്പോൺസർമാർ ചെയ്യുന്ന സഹായം വളരെ വലുതാണ്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരഭകരാണ് യുക്മയുടെ ഫ്ളാഗ് ഷിപ്പ് ഇവന്റായ വള്ളംകളി നടത്തുവാൻ യുക്മയ്ക്ക് ഉറച്ച പിന്തുണ നൽകി വരുന്നത്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരംഭകരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, മൈ ലോക്കൽ ഇൻഡ്യൻ/ മട്ടാഞ്ചേരി കാറ്ററിംഗ് (ടോണ്ടൻ), മലബാർ ഗോൾഡ് & ഡയമണ്ട്സ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, എസ്സ്.ബി.ഐ. യു കെ, മലബാർ ഫുഡ്സ് ലിമിറ്റഡ്, ലവ് ടു കെയർ, വോസ്റ്റെക്, ജി.കെ ടെലികോം ലിമിറ്റഡ്, എൻവെർട്ടിസ് കൺസൽട്ടൻസി ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി ലിമിറ്റഡ്, RR ഹോളിസ്റ്റിക് കെയർ, ഉടൻ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം  ‘ആന്റണി’ എന്നിവരാണ്.

യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഠിനമായ പരിശീലനം കഴിഞ്ഞെത്തുന്ന 26 പുരുഷ ടീമുകൾ മത്സര വള്ളംകളിയിൽ പങ്കെടുക്കുമ്പോൾ വനിതകളുടെ പ്രദർശന വള്ളംകളി മത്സരത്തിൽ 4 ടീമുകൾ പങ്കെടുക്കുന്നു. 

കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ടീം, തിരുവാതിര, പുലികളി എന്നിവയോടൊപ്പം നൃത്തവും സംഗീതവും കോർത്തിണക്കിയ നിരവധി കലാരൂപങ്ങളും വേദിയിൽ അരങ്ങേറും. പ്രശസ്ത ഗായകൻ അഭിജിത് കൊല്ലവും, ‘ചായ & കോർഡ്സ്’ മ്യൂസിക്ക് ബാന്റും കേരളപൂരം പ്രേക്ഷകർക്കായി വേദിയിൽ നാദവിസ്മയം തീർക്കും.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി ഇന്ന് (ആഗസ്റ്റ് 26) റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. യുക്മ കേരളപൂരം വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സംഘാടകർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികളുടെ സൗകര്യാർത്ഥം ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഭക്ഷണ കൌണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്‌. മഗ്നാ വിഷൻ ടി വി യുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake,

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more