1 GBP = 113.59
breaking news

‘മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല’ ; ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം; ഹരീഷ് പേരടി

‘മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല’ ; ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം; ഹരീഷ് പേരടി

കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ നടൻ ഹരീഷ് പേരടി . മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ..ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം.

തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്.ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവൽകരിക്കുകയല്ല.മറിച്ച് മനുഷ്യത്വവൽകരിക്കുകയാണ് . ആ മനുഷ്യത്വം നിങ്ങൾ പ്രകടിപ്പിച്ചാൽ അതാണ് കേരളം കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം. ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും. മഹാരാജാസിന്റെ അന്തസ്സ് ഉയർത്തുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല…അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി…രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യൻ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്…അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ…ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം…തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവൽകരിക്കുകയല്ല..മറിച്ച് മനുഷ്യത്വവൽകരിക്കുകയാണ് …ആ മനുഷ്യത്വം നിങ്ങൾ പ്രകടിപ്പിച്ചാൽ അതാണ് കേരളം കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം…ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും…മഹാരാജാസിന്റെ അന്തസ്സ് ഉയർത്തും..ഡോക്ടർ പ്രിയേഷിനോടൊപ്പം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more