1 GBP = 106.34

മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച കവൻട്രിയിലെ  ജിസ്മോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്

മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച കവൻട്രിയിലെ  ജിസ്മോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്

യു കെ മലയാളികൾക്ക് ഹൃദയഭേദകമായ വേദന സമ്മാനിച്ച മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച കവൻട്രിയിലെ  ജിസ്മോൾക്ക് (15) ഇന്ന് ബുധനാഴ്ച (9/8/23) ജന്മനാട് അന്ത്യാേപചാരമർപ്പിക്കും. സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 3 PM ന് അരയൻകാവിലെ ഭവനത്തിൽ നിന്നും ആരംഭിച്ച് ഇടവക ദേവാലയമായ തോട്ടറ സെൻ്റ്. മേരീസ് പള്ളിയിൽ മൃതദേഹം അടക്കം ചെയ്യും. ജിസ്മോളുടെ പിതൃസഹോദരൻ ജോൺസൺ മത്തായിയുടെ (56) മൃതദേഹവും ഇന്ന് തന്നെയാണ് അടക്കം ചെയ്യുന്നത്. ഇതേ അപകടത്തിൽ മരിച്ച ജിസ്മോളുടെ ആൻ്റിയുടെ മകൻ അലേഷ്യോ സാബു (16) മൃതദേഹം ഇന്നലെ കരിപ്പാടം കാരുണ്യമാതാ ദേവാലയത്തിൽ അടക്കം ചെയ്തിരുന്നു.

മൂന്ന് പേർ മരിച്ച ദുരന്തത്തിലെ മറ്റുള്ളവർ ജോബിയുടെ സഹോദരനും സഹോദരീ പുത്രനും. ജോബിയും കുടുംബവും ദുരന്തം ഉണ്ടായതിൻ്റെ അടുത്ത ദിവസം യുകെയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

മൂവാറ്റുപുഴയാറിൽ വെള്ളൂർ ചെറുകര പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ  മരിച്ചത്.

അരയൻകാവ് തോട്ടറ മുണ്ടക്കൽ ജോൺസൺ (56), സഹോദരൻ ജോബിയുടെ മകൾ ജിസ്മോൾ (15), സഹോദരി സിനിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16) എന്നിവരാണ് മൂവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞത്. 

യുകെയിലെ കവൻട്രിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു ജോബി മാത്യുവും കുടുംബവും. ജോബി – സൌമ്യ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തകുട്ടിയായിരുന്നു ജിസ്മോൾ. ജൂവൽ ജോബി, ജോയൽ ജോബി എന്നിവർ സഹോദരങ്ങൾ.

സൌമ്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാൻ നാട്ടിലെത്തിയതായിരുന്നു കുടുംബം. അവധി കഴിഞ്ഞ് ആഗസ്റ്റ്‌ 8 ന് തിരികെ മടങ്ങാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത്. ജോബി, സൌമ്യ, സഹോദരിമാരായ മിനി, സുനി എന്നിവരടക്കം ഏഴംഗ സംഘമാണ് കുളിക്കാനിറങ്ങിയത് എന്നാണ് വിവരം. ജോൺസൺ, ജിസ്മോൾ, അലോഷി എന്നിവർ ഒഴുക്കിൽ പെട്ട വിവരം കൂട്ടത്തിൽ ഉണ്ടായിരുന്നവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് രക്ഷാശ്രമം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വൈക്കം, കടുത്തുരുത്തി യൂണിറ്റുകളിലെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനെ തുടർന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മൃത സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://fb.watch/mj3poeEpvu/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more