1 GBP = 107.05
breaking news

യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു….

യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു….

അലക്സ് വർഗീസ് 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോയായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും ഫലകവും നൽകുവാൻ ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 3 ആണ് ലോഗോ സമർപ്പിക്കേണ്ട അവസാന തീയ്യതി.

ആഗസ്റ്റ്‌ 26 ന് സൌത്ത് യോർക്ക്ഷയറിലെ ഷെഫീൽഡിനടുത്തുള്ള റോഥർഹാം മാൻവേഴ്സ്  തടാകത്തിൽ വെച്ചാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. 2019, 2022 വർഷങ്ങളിൽ യുക്മ കേരളപൂരം വള്ളംകളി നടന്നത് പ്രകൃതി മനോഹരവും വിശാലവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷം നടന്ന വള്ളംകളി മത്സരത്തിന് ഏഴായിരത്തിലധികം ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് നടക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവൻ ആഹ്ളാദിച്ചുല്ലസിക്കുവാൻ ഈ വർഷം കൂടുതൽ പേർ മാൻവേഴ്സ് തടാകത്തിൽ ആഗസ്റ്റ് 26 ന് എത്തിച്ചേരുമെന്ന്  പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. യുക്‌മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസിനായിരിക്കും.

ശ്രീ. മാമ്മൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ യുക്‌മ ദേശീയ സമിതി 2017, 2018 വർഷങ്ങളിൽ യുക്മ കേരളപൂരം വള്ളംകളി വിജയകരമായി സംഘടിപ്പിച്ചപ്പോൾ 2019 ൽ ശ്രീ. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലും, കോവിഡ് മൂലം നടത്താൻ കഴിയാതിരുന്ന 2020, 2021 കാലത്തിന് ശേഷം 2022 ൽ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലും യുക്മ കേരളപൂരം വള്ളംകളി ഏറെ ജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാൻ കഴിഞ്ഞു.

മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുകളിലുമായി പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ എന്നിവ ചുറ്റുമുളള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്‌മ കേരളപൂരം വള്ളംകളി മത്സരം ഒരുക്കുന്നത്.

” യുക്മ കേരളപൂരം വള്ളംകളി 2023 ” മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് മാൻവേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്‌മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ അറിയിച്ചു.

ലോഗോ മത്സരത്തിൽ പങ്കെടുക്കുന്നവർ [email protected] എന്ന വിലാസത്തിലേക്കാണ് ലോഗോകൾ അയച്ച് തരേണ്ടത്.

യുക്മ കേരളപൂരം വള്ളംകളി – 2023 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

ഡോ. ബിജു പെരിങ്ങത്തറ – 07904785565

കുര്യൻ ജോർജ്ജ് – 07877348602

അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more