1 GBP = 106.56
breaking news

വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരങ്ങൾ; ഓൺലൈൻ അഭിമുഖവുമായി എൻഎച്ച്എസും നോര്‍ക്കയും

വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരങ്ങൾ; ഓൺലൈൻ അഭിമുഖവുമായി എൻഎച്ച്എസും നോര്‍ക്കയും

നോർക്ക റൂട്ട്സ് വെയിൽസ് എൻഎച്ച്എസുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയവും വേണം.

അപേക്ഷകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

നേരത്തെ യോർക്ഷെയർ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നോർക്ക നേഴ്സുമാർക്കായി റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ‌നേഴ്സുമാരുടെ ആദ്യ സംഘം ഇതിനകം തന്നെ യുകെയിലെത്തിയിരുന്നു. നോർക്ക സംഘടിപ്പിച്ച റിക്ക്രൂട്ട്മെന്റ് ഫെയറിലൂടെ ഇക്കഴിഞ്ഞ ജൂൺ 19 ന് സീനിയർ കെയറർമാരുടെ ആദ്യ സംഘവും യുകെയിലെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more