1 GBP = 106.38
breaking news

പെരുമൺ ദുരന്തത്തിന് 35 വയസ്സ് – റജി നന്തികാട്ട്

പെരുമൺ ദുരന്തത്തിന് 35 വയസ്സ് – റജി നന്തികാട്ട്

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടങ്ങളിൽ ഒന്നായ പെരുമൺ ദുരന്തത്തിന് ഇന്ന് 35 വയസ്സ്.1988 ജൂലൈ 8 ന് ഉച്ചക്ക് രണ്ടു മണിക്ക് ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഐലൻഡ് എക്സ്പ്രസ്സിന്റെ എഞ്ചിനും ഒൻപത് ബോഗികളും കായലിലേക്ക് മറിയുകയും രണ്ടു ബോഗികൾ പാളം തെറ്റുകയും ചെയ്തു. അപകടം നടന്ന് 

രണ്ടാഴ്ചയോളം എന്തായിരുന്നു അപകട കരണമെന്നുള്ളത് പല അഭ്യുഹങ്ങളാൽ ചുറ്റി നിന്നു.

റയിൽവേയുടെ സുരക്ഷാകമ്മീഷണർ അപകടകാരണമായി പറഞ്ഞത് ടോർപിഡോ എന്ന ചുഴലിക്കാറ്റാണ് എന്നാണ്. തുമ്പിക്കൈപോലെ താഴേക്ക് വന്ന ചുഴലിക്കാറ്റ് പെരുമൺ പാലത്തിൽവച്ച് ട്രെയിനിനെ തൂക്കിയെടുത്തു കായലിലേക്ക് തള്ളിയിട്ടു എന്നാണ്. ആ കണ്ടെത്തൽ വലിയ വിവാദം ഉണ്ടാക്കി എന്നല്ലാതെ ഒരു ചെറിയ കാറ്റ് പോലും വീശാത്ത ആ സമയത്ത് ചുഴലികാറ്റാണ് വില്ലൻ എന്നുള്ളത് ആരും വിശ്വസിച്ചില്ല.

അപ്പോൾ എന്തായിരിക്കും യഥാർത്ഥ കാരണം?

ഈ ചോദ്യത്തിന് ഉത്തരം നൽകിയത് ഇപ്പോൾ ഫോറൻസിക് ഡയറക്ടർ ആയി വിരമിച്ചു പോങ്ങുമൂട്ടിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന വിഷ്ണു  പോറ്റി പെരുമൺ ദുരന്തത്തെ കുറിച്ച് അന്വേഷിച്ചു നൽകിയ റിപ്പോർട്ട് ആണ്. അന്ന് ഫോറെൻസിക്ക് ഓഫീസർ ആയിരുന്ന വിഷ്ണു പോറ്റിഅപകടത്തെപ്പറ്റി നടത്തിയ വിശദ പരിശോധനയിൽ പാളം തെറ്റിയ തെറ്റിയ ഭാഗത്ത് കണ്ട പാടിന്റെ സ്വഭാവവും എൻജിന്റെ ഏറ്റവും മുൻപിലത്തെ ചക്രത്തിന്റെ പാടിന്റെ സ്വഭാവവും ഒന്നു തന്നെയെന്ന് തെളിഞ്ഞു. പാലം എത്തുന്നതിന് മുൻപ് പാളത്തിൽ കണ്ട ഉരഞ്ഞ പാടുകളും ഈ ചക്രത്തിന്റെ തന്നെയെന്ന് കണ്ടെത്തിയതോടെ ടോർപിഡോ വാദം പൊളിഞ്ഞു.മറ്റൊരു കാര്യം കൂടി സ്ഥിരീകരിക്കാപ്പെട്ടു. അതുവരെ ധരിച്ചിരുന്നത്  പാലത്തിൽ കയറിയ ശേഷമാണ് പാളം തെറ്റിയതും മറിഞ്ഞതും എന്നാണ്.  സത്യത്തിൽ പാളം തെറ്റിയ എൻജിൻ തിരികെ പാളത്തിൽ കയറുകയും പാലം കയറി മുന്നോട്ട് പോയി എന്നാൽ  പിന്നാലെ വന്ന ബോഗികൾ പാളം തെറ്റി മറിയുകയും ആയിരുന്നു. 

പാളം തെറ്റിയിട്ടും തിരികെ പാളത്തിൽ എങ്ങനെ കയറി?

ഈ ചോദ്യത്തിന് ഉത്തരം എഞ്ചിനോ ബോഗിയോ പാലത്തിൽ വച്ചു പാളം തെറ്റിയാലും മറിയാതെ തടഞ്ഞു നിർത്താൻ പാലത്തിൽ പ്രധാന പാളത്തിന് സമാന്തരമായി ഗാർഡ് റെയിൽ എന്നൊന്നുണ്ടു. എമർജൻസി ബ്രേക്ക് ഉപയോഗിക്കാതെ ഇരുന്നിരുന്നെങ്കിൽ ഗാർഡ് റെയിൽ  പാലത്തിന് അക്കരെ എത്തിക്കുമായിരുന്നുവത്രേ. പാളം തെറ്റിയിട്ടും തിരികെ പാളത്തിൽ കയറിയ എൻജിൻ 300 അടിയോളം മുന്നോട്ട് പോയി. എന്നാൽ ഡ്രൈവർ പാലത്തിൽവച്ച് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് ബോഗികൾ മറിയുവാൻ കാരണമെന്ന് നിഗമനത്തിലും എത്തി. എൻജിൻ പാളം തെറ്റിയെന്ന് മനസിലാക്കിയ   താൻ  സഡൻ ബ്രേക്കിട്ടു എന്ന് ഡ്രൈവർ മൊഴിനൽകിയതിനെ തുടർന്ന്  ഫോറെൻസിക്ക് റിപ്പോർട്ട് ശരിവച്ചു.

പരിചയ സമ്പന്നല്ലാത്ത എൻജിൻ ഡ്രൈവറും തീവണ്ടിയുടെ അതിവേഗവും പാളം 

തെറ്റിയതിന് ശേഷം എമർജൻസി ബ്രേക്ക് ഉപയോഗിച്ചതും ഒക്കെ അപകടകാരണമാകാം.

പെരുമൺ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച വിഷ്ണു പോറ്റി പിന്നീട് സംസ്ഥാനത്ത് നിരവധി കേസുകൾക്ക് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കി പോലീസ് സേനയെ സഹായിച്ചു. പരിചയ സമ്പന്നല്ലാത്ത എൻജിൻ ഡ്രൈവറും തീവണ്ടിയുടെ അതിവേഗവും പാളം 

തെറ്റിയതിന് ശേഷം എമർജൻസി ബ്രേക്ക് ഉപയോഗിച്ചതും ഒക്കെ അപകടകാരണമാകാം.

പെരുമൺ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച വിഷ്ണു പോറ്റി പിന്നീട് സംസ്ഥാനത്ത് നിരവധി കേസുകൾക്ക് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കി പോലീസ് സേനയെ സഹായിച്ചു. 

 ഇന്ത്യ കണ്ട വലിയ തീവണ്ടി അപകടങ്ങളിൽ ഒന്ന് ഒഡീഷയിൽ നടന്നിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളൂ. കഴിഞ 35 വർഷങ്ങളിൽ റെയിൽ അപകടങ്ങളിൽ ആയിരങ്ങൾ ആണ് കൊല്ലപ്പെട്ടത്. ആധുനികവല്കരണം ആയി മുന്നോട്ട് പോകുമ്പോൾ സുരക്ഷയും പ്രധാനമാണ് എന്ന് ഈ അപകടങ്ങൾ ചൂണ്ടുപലകകൾ ആയി നിലനിൽക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more