ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുകയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്.
ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത് .കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും , ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനേയും കളിച്ചു
24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്. മിന്നു മണി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് കൂടുതൽ താരങ്ങൾക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാവുകയാണ്
ജൂലൈ 9 ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏകദിന ടി20 പരമ്പര കളിക്കും. ഇരു ടീമുകളെയും ഹർമൻ പ്രീത് കൗർ നയിക്കും.
ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, എസ്. മേഘ്ന, പൂജ വസ്ത്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.
click on malayalam character to switch languages