1 GBP = 106.75
breaking news

ഈസ്റ്റ് ആംഗ്ലിയ റീജിയനൽ കായികമേള അറ്റ്‌ലോസ് 2023ഇന്ന് … യുക്മ പ്രസിഡന്റ് മുഖ്യാതിഥി …. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ ….

ഈസ്റ്റ് ആംഗ്ലിയ റീജിയനൽ കായികമേള അറ്റ്‌ലോസ് 2023ഇന്ന് … യുക്മ പ്രസിഡന്റ് മുഖ്യാതിഥി …. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ ….

ജോബിൻ ജോർജ്ജ്

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീറ്റ്‌ ഇന്ന് രാവിലെ പത്തു മുതൽ ല്യൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ നടക്കും ….യുക്മ ഈസ്റ്റ് ആംഗ്ലിയായുടെ കീഴിൽ ഉള്ള 20അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങൾ മാറ്റുരക്കുന്ന കായികമേള രാവിലെ 10.30 നു യുക്മ നാഷണൽ പ്രസിഡന്റ് Dr. ബിജു പെരിങ്ങത്തറ ഉത്‌ഘാടനം ചെയ്യും …

അലൈഡ് മോർട്ടഗേജ് മുഖ്യാ സ്പോൺസർ ആകുന്ന കായിക മേളയോട് അനുബന്ധിച്ചു നടക്കുന്ന വടംവലിയിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ വിവിധ അസോസിയേഷൻ ടീമുകൾ പങ്കെടുക്കും …വടംവലിയിൽ ഒന്നാം സമ്മാനമായി റെഡ് ചില്ലിസ് സൗത്തെൻഡ് സ്പോൺസർ ചെയ്യുന്ന 251 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനമായി ചെന്നൈ സ്‌പൈസസ് സ്പോൺസർ ചെയ്യുന്ന 151 പൗണ്ടും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ് …

രാവിലെ 9 മണിമുതൽ രജിസ്‌ട്രേഷൻ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ് .. ഇനിയും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാത്തവർക്കു രാവിലെ മുതൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു …

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന കായികമേളയിൽ മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ഫുഡ് കൗണ്ടറുകളിൽ നിന്ന് ലഭ്യമാണ് register for the sports events using the link below. https://ea.uukmasports.co.uk/ കൂടുതൽ വിവരങ്ങൾക്ക് Please contact UUKMA East Anglia Region officials (പ്രസിഡന്റ് Jaison Chackochan: 07403 957439, സെക്രെട്ടറി Jobin George: 07574 674480, സ്പോർട്സ് കോഡിനേറ്റർ Bhuvanesh: 07862 273000, lUKA പ്രസിഡന്റ് Alocious: 07831779621).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more