യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂലായ് ഒന്ന് ശനിയാഴ്ച; സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കും
Jun 28, 2023
യോവിൽ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് യുക്മ കായികമേളകൾ യുകെ മലയാളികൾക്ക് മുന്നിലെത്തുന്നത്. ഏറെ ആവേശത്തോടെയാണ് ഇക്കുറി കായിക മേളകളെ വിവിധ റീജിയണുകളിൽ അംഗ അസ്സോസിയേഷനുകൾ എതിരേൽക്കുന്നത്.
ജൂലായ് 15 ന് നനീട്ടണിൽ നടക്കുന്ന ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂലായ് ഒന്ന് ശനിയാഴ്ച യോവിലിൽ വച്ച് നടക്കും. സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ(എസ് എം സി എ) യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കും. 2015 ലും കായികമേളക്ക് ആതിഥേയത്വം വഹിച്ചിട്ടുളള എസ് എം സി എ ഇക്കുറിയും ഏറെ ആവേശത്തോടെയാണ് കായികതാരങ്ങളെ സ്വീകരിക്കാനൊരുങ്ങുന്നത്.
സൗത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ, എസ് എം സി എ പ്രസിഡന്റ് അനിൽ ആന്റണി, സെക്രട്ടറി ഷിജുമോൻ ജോസഫ്, ട്രഷറർ ജോൺസൺ സെബാസ്റ്റ്യൻ, സ്പോർട്സ് കോർഡിനേറ്റർമാരായ ടോബിൻ തോമസ്, ചിഞ്ചു ടോബിൻ, സന്ധ്യ സുരേഷ്, സന്തോഷ് കുമാർ, ഗിരീഷ് കുമാർ, സൂരജ് സുകുമാരൻ, മായാ രവികുമാർ, സുരേഷ് ദാമോദരൻ, നിർമൽ ആന്റോ, ഐശ്വര്യ നിർമൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയ്ക്കായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്.
രാവിലെ ഒൻപത് മണിയോടെ ആരംഭിക്കുന്ന കായികമേളയ്ക്ക് മാർച്ച് പാസ്റ്റോടെയാകും തുടക്കമാകുക. യുക്മ ദേശീയ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും കായികമേളയുടെ നടത്തിപ്പിന് നേതൃത്വം നൽകും. രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞതായും അംഗ അസ്സോസിയേഷനുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കിക്കഴിഞ്ഞതായും സെക്രട്ടറി സുനിൽ ജോർജ്ജ് വ്യക്തമാക്കി. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യമുള്ള യോവിലിലെ ഒളിമ്പ്യാട് അത്ലറ്റിക് ക്ലബ്ബിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുള്ളതായി ട്രഷറർ രാജേഷ് രാജ് പറഞ്ഞു.
വാശിയേറിയ വടംവലിയോടെ പര്യവസാനിക്കുന്ന കായികമേളയിലേക്ക് എല്ലാ കായികപ്രേമികളെയും സൗത്ത് വെസ്റ്റ് റീജിയണൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages