1 GBP = 106.38

ലണ്ടനിൽ മലയാളി യുവാവിനെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് എപ്‌സമിൽ താമസിക്കുന്ന വിജേഷ് 

ലണ്ടനിൽ മലയാളി യുവാവിനെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് എപ്‌സമിൽ താമസിക്കുന്ന വിജേഷ് 

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ എപ്‌സമിൽ സ്വവസതിയിൽ ഉറക്കത്തിലായിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  എപ്സ്മില്‍ താമസിക്കുന്ന കൃഷ്ണന്‍ വത്സന്റെ മകന്‍ വിജേഷാണ് (31)  മരണമടഞ്ഞത്. ശനിയാഴ്ച രാത്രിയോടെ പിതാവായ കൃഷ്ണന്‍ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെയാണ് മകന്റെ മരണ വിവരം അറിയിച്ചത്. 

വിജേഷിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ലണ്ടനിലും പരിസരപ്രദേശത്തുമുള്ള സുഹൃത്തുക്കൾക്ക് ഏറെ സുപരിചിതരാണ് 

വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബം. വൈകുന്നേരത്തോടെ വീട്ടുകാര്‍  മുറിയിലെത്തി വിളിക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. പാരാമെഡിക്സ് അടക്കമുള്ളവര്‍ എത്തിയാണ് മരണം ഉറപ്പിച്ചത്.

മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താനാകൂ. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.

വിജേഷിന്റെ ആകസ്മിക നിര്യാണത്തില്‍ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റിയൻ, ലെയ്സൺ ഓഫീസർ മനോജ് പിള്ള, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more