യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയിൽ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) ചാമ്പ്യൻമാർ; ഹേവാർഡ്‌സ് ഹീത്ത് യുനൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ (HUM) റണ്ണർ അപ്പ്; കാന്റർബറി കേരളൈറ്റ്സ് അസോസിയേഷന് (CKA) മൂന്നാം സ്ഥാനം!
Jun 18, 2023
ജോൺസൺ മാത്യൂസ് (സ്പോർട്സ് കോർഡിനേറ്റർ)
ജൂൺ 10ന് ഹേവാർഡ്‌സ് ഹീത്തിലെ വൈറ്റ് മാൻസ് റിക്രിയേഷൻ ഗ്രൗണ്ടിൽ അരങ്ങേറിയ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയിൽ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) ചാമ്പ്യൻമാരായി. അത്യന്തം വാശിയേറിയ മത്സത്തിൽ ഹേവാർഡ്‌സ് ഹീത്ത് യുനൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ (HUM) റണ്ണർ അപ്പ് ആയി. സ്പോർട്സ് വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ചാമ്പ്യന്മാർക്കുള്ള എവർ റോളിങ്ങ് ട്രോഫി സ്പോൺസർ ചെയ്തത് ബർഗ്‌സ് ഹില്ലിലെ ‘ബി & എം ലോക്കൽ ലിമിറ്റഡ്’ ആണ്. കാന്റർബറി കേരളൈറ്റ്സ് അസോസിയേഷൻ (CKA) മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രാവിലെ 10 മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ച ട്രാക്ക് & ഫീൽഡ് മൽസരങ്ങൾ വൈകിട്ട് 6 മണിയോടെയാണ് അവസാനിച്ചത്. തുടർന്ന് കാണികളെ ആവേശ ഭരിതരാക്കിയ വടംവലി മത്സരവും നടത്തപ്പെടുകയുണ്ടായി.
ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ ആതിഥേയത്വം വഹിച്ച കായികമേളക്ക് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്‌സൺ തോമസ്, ട്രഷറർ സനോജ് ജോസ്, സ്പോർട്സ് കോർഡിനേറ്റർ ജോൺസൺ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. വിവിധ അംഗ അസ്സോസിയേഷനുകളിൽനിന്നുള്ള പ്രതിനിധികൾ ഗ്രൗണ്ടിൽ കായികമേളക്ക് വേണ്ടുന്ന സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യുകവഴി മൽസരങ്ങൾ അടുക്കും ചിട്ടയോടെ നടത്തുവാൻ സാധിച്ചപ്പോൾ ഓഫീസ് കാര്യങ്ങൾ യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ മുൻ പ്രസിഡന്റും വോക്കിങ് മലയാളീ അസോസിയേഷൻ സെക്രട്ടറിയുമായ ആന്റണി ഏബ്രഹാo, യുക്മ റീജിയണൽ ട്രഷറർ സനോജ് ജോസ് എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്.
ഏറ്റവും വാശിയേറിയ വടം വലി മൽസരത്തിൽ സീമ ഈസ്റ്റ്ബോൺ (SEEMA) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയ പോരാട്ടത്തിനൊടുവിൽ ഹേവാർഡ്‌സ് ഹീത്ത് യുനൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ (HUM) രണ്ടാം സ്ഥാനം ഉറപ്പിച്ചു. ആവേശ വീര്യം ഒട്ടും ചോരാതെ മത്സരിച്ച ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ (AMA) മൂന്നാം സ്ഥാനത്തിനര്ഹരായി. വടംവലി മത്സരങ്ങളിലെ ഒന്നും രണ്ടും വിജയികൾക്കുള്ള എവർ റോളിങ്ങ് ട്രോഫി ‘ബി ഗുഡ് ഹെൽത്ത് കെയർ ലിമിറ്റഡ്’ ആണ് സ്പോൺസർ ചെയ്തത്.
സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേള വ്യക്തിഗത ചാമ്പ്യൻമാർ:
കെന്റ് കേരള സ്‌പൈസസ് കലാമേളക്ക് വേണ്ടി രുചികരമായ വിഭവങ്ങൾ പ്രദാനം ചെയ്ത ഒരു കേരളീയ ഭക്ഷണശാലയും ഒരുക്കിയിരുന്നു.
വൈകിട്ട് 8 മണിക്ക് ശേഷം ചേർന്ന സമ്മാനദാന ചടങ്ങിൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കായികമേളയിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും, അവരെ തയ്യാറെടുപ്പിച്ച മാതാപിതാക്കന്മാരെയും, അസോസിയേഷൻ ഭാരവാഹികളെയും അഭിനന്ദിക്കുകയും ഈ കലാമേള വിജയകരമാക്കാനായി മുന്നിട്ടിറങ്ങിയ എല്ലാവരെയും നന്ദിപൂർവം സ്മരിക്കുന്നതായി അറിയിക്കുകയും ചെയ്തു.
സൗത്ത് ഈസ്റ്റ് റീജിയണിലെ വിവിധ അസ്സോസിയേഷനുകളിൽ നിന്നുള്ള ഭാരവാഹികൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അത്യാവേശകരമായ വടo വലി മത്സരത്തിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹേവാർഡ്‌സ് ഹീത്ത് യുനൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷനുള്ള എവർ റോളിങ്ങ് ട്രോഫി സ്പോർട്സ് കോർഡിനേറ്റർ ജോൺസൺ മാത്യൂസും, ചാമ്പ്യൻമാരായ സീമ ഈസ്റ്റ്ബോണിനുള്ള എവർ റോളിങ്ങ് ട്രോഫി ട്രഷറർ സനോജ് ജോസും സമ്മാനിച്ചു.
വാശിയേറിയ ട്രാക്ക് & ഫീൽഡ് മൽസരങ്ങൾക്കൊടുവിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹേവാർഡ്‌സ് ഹീത്ത് യുനൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷനുള്ള എവർ റോളിങ്ങ് ട്രോഫി സെക്രട്ടറി ജിപ്‌സൺ തോമസും, ചാമ്പ്യൻമാരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷത്തിനുള്ള എവർ റോളിങ്ങ് ട്രോഫി പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടും സമ്മാനിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages