1 GBP = 112.84
breaking news

കുഴിച്ചെടുത്തത് 1,363 സ്വർണനാണയങ്ങൾ; 45 വർഷം മുൻപ് കണ്ടെത്തിയ നിധിയുടെ പങ്കുപറ്റാനാകാതെ രാമചന്ദ്രൻ മടങ്ങി

കുഴിച്ചെടുത്തത് 1,363 സ്വർണനാണയങ്ങൾ; 45 വർഷം മുൻപ് കണ്ടെത്തിയ നിധിയുടെ പങ്കുപറ്റാനാകാതെ രാമചന്ദ്രൻ മടങ്ങി

ഷൊർണൂർ: 45 വർഷം മുൻപ് കണ്ടെത്തിയ നിധിയുടെ പങ്കുപറ്റാനാകാതെ രാമചന്ദ്രൻ മടങ്ങി. ത്രാങ്ങാലി തോപ്പിൽപടി രാമചന്ദ്രന്റെ (63) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് വിശദീകരണം. രാമചന്ദ്രൻ ഒറ്റമുറിവീട്ടിൽ തനിച്ചാണ് താമസം.

1978 ജൂൺ അഞ്ചിനാണ് ചണ്ണംപറ്റ ശിവക്ഷേത്രമുറ്റത്തുനിന്ന് രാമചന്ദ്രന് നിധി കിട്ടിയത്. വടി നിലത്തടിച്ച് നടക്കുമ്പോൾ ശബ്ദവ്യത്യാസംകേട്ട് കുഴിച്ചപ്പോഴാണു പഞ്ചലോഹവിഗ്രഹംകൊണ്ടുള്ള കിണ്ടിയില്‍ നിധി കിടക്കുന്നത് കണ്ടത്. ഇതോടെ നിധിയിൽ അവകാശവാദമുന്നയിച്ച് മൂന്നുപേർകൂടി എത്തിയതോടെ തർക്കമായി.

തുടർന്ന് പോലീസും റവന്യൂ അധികൃതരുമെത്തി നിധികുംഭം പിടിച്ചെടുത്തു. കൂടാതെ നിധി കിട്ടിയയാൾക്ക് നിയമപ്രകാരം ഒരുപങ്കിന് അവകാശമുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും തർക്കമായതോടെ കളക്ടർക്കുമുന്നിൽ പരാതിയെത്തി. നിധി കണ്ടെത്തിയത് കവളപ്പാറ കൊട്ടാരത്തിന്റെ നിയന്ത്രണത്തിലുള്ള ചണ്ണംപറ്റ ശിവക്ഷേത്രത്തിലായതിനാൽ കൊട്ടാരം റിസീവറും തർക്കത്തിൽ കക്ഷിയായി. ഇതോടെ, നിധി ഒറ്റപ്പാലം ട്രഷറിയിൽ സൂക്ഷിക്കാനായി ഉത്തരവ് വന്നു. പുരാവസ്തുവിഭാഗവും തൃശ്ശൂർ മ്യൂസിയത്തിലെ വിദഗ്ധരും പരിശോധിച്ച് പുതുപ്പണം എന്നറിയപ്പെടുന്ന 1,363 സ്വർണനാണയങ്ങളാണ് കിണ്ടിയിലുണ്ടായിരുന്നതെന്നു കണ്ടെ

ഇതോടെ ഇതിൽ നിന്ന് പങ്ക് കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു രാമചന്ദ്രൻ ജീവിച്ചത്. എന്നാൽ മതിയായ രേഖയുടെ അഭാവത്തിൽ അത് കിട്ടാതായി. പിന്നീട് രോഗബാധിതനായി ജീവിക്കുകയായിരുന്നു.ത്തി. നിധി ലഭിച്ച രാമചന്ദ്രനെന്നായിരുന്നു നാട്ടിലറിഞ്ഞിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more