1 GBP = 105.70

കോഴിക്കോട് പേരാമ്പ്രയിൽ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; രണ്ടു കടകൾ കത്തിനശിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; രണ്ടു കടകൾ കത്തിനശിച്ചു

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്. പേരാമ്പ്ര ടൗണിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നത്.

ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായത്. വടകര, നാദാപുരം കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

സൂപ്പര്‍മാര്‍ക്കറ്റ് അടക്കം വലുതും ചെറുതുമായ നിരവധി കടകളുള്ള സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. മൂന്ന് കടകളിലേക്ക് തീ പടര്‍ന്നതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ശ്രമകരമായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ച നാലുമണിയോടെയാണ് തീയണച്ചത്. എന്നാല്‍ പ്ലാസ്റ്റിക്കിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more