1 GBP = 105.47
breaking news

മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് വിലക്കി

മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് വിലക്കി

കൊച്ചി: മൂന്നാറിൽ രണ്ടു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ‌ക്ക് നിർമാണ അനുമതി വിലക്കി. നിര്‍മാണ അനുമതി നല്‍കുന്നത് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. വിഷയം പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നടപടി.

ഇന്നാണ് മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരാണ് ബെഞ്ചിൽ. പരിസ്ഥിതി, കയ്യേറ്റം, അനധികൃത നിർമാണം ഉൾപ്പെടെ മൂന്നാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുതിയ ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. നേരത്തെ മൂന്നാറിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതു വരെയാണ് നിര്‍മാണ അനുമതി വിലക്കിയിരിക്കുന്നത്. മൂന്നാറിലും പരിസരപ്രദേശത്തുമുള്ള 9 പഞ്ചായത്തുകളെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. മൂന്നാറില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിയുന്ന ഒരു ഏജന്‍സിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും അമിക്കസ് ക്യൂറിയോടും കോടതി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more