യുകെയിലെ പ്രധാനപ്പെട്ട അസോസിയേഷനില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം .അനില്‍ തോമസിനെ പ്രസിഡന്റായും ബിസ് പോള്‍ മണവാളനെ സെക്രട്ടറിയായും അരുണ്‍ കുമാര്‍ പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി മാത്യു ഇടിക്കുളയേയും ഷാരോണ്‍ തോമസിനെയും തെരഞ്ഞെടുത്തു. ജോയന്റ് സെക്രട്ടറിമാരായി ടിജു തോമസിനേയും രഞ്ജിത് ബാലകൃഷ്ണനേയും തെരഞ്ഞെടുത്തു. അജിഷ് വാസുദേവനും ജിനീഷ് കാച്ചപ്പള്ളിയുമാണ് ജോയൻറ് ട്രഷറര്‍മാര്‍.
യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ശക്തമായ സാന്നിധ്യമാണ് ജിഎംഎ. 20വര്‍ഷം പൂര്‍ത്തിയാക്കി 21ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ജിഎംഎ യുകെ മലയാളി സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണ്. യുകെയിലും കേരളത്തിലും ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിഎംഎ പ്രളയ കാലത്ത് നാട്ടിലേക്ക് ഏറെ സഹായമെത്തിച്ചു. നാട്ടിലുള്ളവര്‍ക്ക് അഞ്ച് വീടുകള്‍ വച്ചു നല്‍കി. ജില്ലാ ആശുപത്രികള്‍ക്കായുള്ള സഹായങ്ങള്‍ എല്ലാവര്‍ഷവും വിതരണം ചെയ്യുന്ന ജിഎംഎ അനാഥരായവര്‍ക്ക് ഭക്ഷണ വിതരണം നല്‍കല്‍ ഉള്‍പ്പെടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അവയവ ദാനത്തിന്റെ മഹത്വവും ബോധവത്കരണവും നടത്തി നിരവധി പേര്‍ക്ക് കൈത്താങ്ങായി.
യുക്മ കലാകായിക മേളയില്‍ ചാമ്പ്യന്‍മാരാണ് ജിഎംഎ. കായിക മേളയിലും വള്ളം കളിയിലും സജീവമാണ്. ജിഎംഎയുടെ മുന്‍ വര്‍ഷങ്ങളിലെ സെക്രട്ടറിയായിരുന്ന അനില്‍ തോമസും ജിഎംഎ ചെല്‍റ്റ്‌നാം ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്ന ബിസ് പോളും ഉള്‍പ്പെടെ ഇക്കുറിയുടെ നേതൃത്വം അനുഭവ സമ്പത്തു നിറഞ്ഞവര്‍ തന്നെയാണ്.
നിലവിലെ യുക്മ പ്രതിനിധികൾ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ്, മുൻ ജിഎംഎ സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവവുമായ ദേവലാൽ സഹദേവൻ എന്നിവരാണ്.
ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന ജിഎംഎയുടെ ഭാരവാഹിത്വം വലിയൊരു ഉത്തരവാദിത്വം തന്നെയാണ്. അസോസിയേഷന്റെ പുതിയ നേതൃത്വത്തിന് മുന്നില്‍ വെല്ലുവിളികളേറെയാണ്.
അസോസിയേഷനെ മികവോടെ നയിക്കാന്‍ പ്രാപ്തമായ മികച്ച നേതൃത്വം തന്നെയാണ് ഇക്കുറിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഏവര്‍ക്കും അഭിനന്ദനങ്ങള്‍…
click on malayalam character to switch languages