1 GBP = 106.56
breaking news

സാഹിത്യരംഗത്തെ ആധികാരിക പഠനഗ്രന്ഥം ‘കാലത്തിന്റെ എഴുത്തകങ്ങൾ’; യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു…

സാഹിത്യരംഗത്തെ ആധികാരിക പഠനഗ്രന്ഥം ‘കാലത്തിന്റെ എഴുത്തകങ്ങൾ’; യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു…

മലയാള സാഹിത്യരംഗത്ത് വിശിഷ്ട കൃതികളുടെ നിരവധി ഗ്രന്ഥശേഖരങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരു പഠനഗ്രന്ഥം. കാരൂർ സോമൻ എന്ന സാഹിത്യപ്രതിഭയുടെ വ്യത്യസ്തങ്ങളായ വിശിഷ്ടകൃതികളെപ്പറ്റിയുള്ള ഒരു പഠനഗ്രന്ഥം വേറിട്ടൊരു അനുഭവമാകും. കാലത്തിന്റെ അനുഭവ രാശികളിലൂടെ ഒഴുകിപ്പരന്ന എഴുത്തിന്റെ സൗന്ദര്യബോധത്തെ ആധികാരികമായി പഠനവിധേയമാക്കുന്ന വിധം ഡോ.മുഞ്ഞിനാട് പത്മകുമാറിന്റെ നീണ്ട നാളത്തെ പരിശ്രമഫലമായി പുറത്തുവന്ന പഠന ഗ്രന്ഥമാണ് “കാലത്തിന്റെ എഴുത്തകങ്ങൾ”.

ഈ കൃതി ദേശകാലഭേദമെന്യ മലയാള സാഹിത്യ പഠന രംഗത്ത് അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. ക്രോസ്സ് പബ്ലിക്ക തിരുവനന്തപുരം പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം വിവിധ അധ്യായങ്ങളായി യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more