1 GBP = 109.64
breaking news

കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടിയ സംഭവം; രണ്ടു പേർ പിടിയിൽ

കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടിയ സംഭവം; രണ്ടു പേർ പിടിയിൽ

പാറശാലയിൽ കഞ്ചാവ് മാഫിയ ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത സംഭവത്തിൽ
ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ. ആലമ്പാറ സ്വദേശികളായ അനീഷ്,അബിൻ എന്നിവരാണ് പിടിയിലായത് . ഒളിവിലായിരുന്ന പ്രതികളെ എറണാകുളത്തു നിന്നാണ് അറസ്റ് ചെയ്തത് .

സംഘ തലവൻ മിഥുനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പരശുവയ്ക്കൽ സ്വദേശി അജിയെയാണ് ലഹരി സംഘം ആക്രമിച്ചത്. കഴിഞ്ഞ വര്ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി 10 മണിയോടെ പരശുവയ്ക്കലിലെ അജിയുടെ വീട്ടിൽ കയറി നാലംഗ കഞ്ചാവ് മാഫിയ സംഘം അജിയെ മര്‍ദ്ദിക്കുകയായിരുന്നു.കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ചെവിക്കു വെട്ടുകയായിരുന്നു.

അജിയെ ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും 9 വയസ്സുള്ള മകള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more