1 GBP = 113.31
breaking news

ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് മൂ​ന്നാം സ്ഥാ​നം

ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് മൂ​ന്നാം സ്ഥാ​നം

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ യെ​ച്ചി​യോ​ൺ വേ​ദി​യാ​യ ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് മൂ​ന്നാം സ്ഥാ​നം. ആ​റു വീ​തം സ്വ​ർ​ണ​വും വെ​ങ്ക​ല​വും ഏ​ഴു വെ​ള്ളി​യു​മ​ട​ക്കം 19 മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. ജ​പ്പാ​ൻ (14 സ്വ​ർ​ണം, നാ​ലു വെ​ള്ളി, അ​ഞ്ചു വെ​ങ്ക​ലം) ഒ​ന്നും ചൈ​ന (11 സ്വ​ർ​ണം, അ​ഞ്ചു വെ​ള്ളി, മൂ​ന്നു വെ​ങ്ക​ലം) ര​ണ്ടും സ്ഥാ​ന​ത്തെ​ത്തി. സ​മാ​പ​ന നാ​ൾ ഇ​ന്ത്യ​ക്ക് ര​ണ്ടു വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ല​ഭി​ച്ചു.

വ​നി​ത 4×400 മീ. ​റി​ലേ ടീ​മും 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ല​ക്ഷി​ത വി​നോ​ദ് സാ​ൻ​ഡി​ല​യു​മാ​ണ് സ്വ​ർ​ണ​നേ​ട്ട​ക്കാ​ർ. പു​രു​ഷ​ന്മാ​രു​ടെ 4×400 മീ. ​റി​ലേ ടീ​മി​നും 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ശി​വാ​ജി പ​ര​ശു മാ​ഡ​പ്പ​ഗൗ​ദ്ര​ക്കും വെ​ള്ളി​യും 1500 മീ​റ്റ​റി​ൽ മെ​ഹ്ദി ഹ​സ​ന് വെ​ങ്ക​ല​വും കി​ട്ടി. 3:40.49 മി​നി​റ്റി​ലാ​ണ് ഇ​ന്ത്യ​യു​ടെ വ​നി​ത 4×400 മീ. ​റി​ലേ ടീം ​ഒ​ന്നാ​മ​തെ​ത്തി​യ​ത്.

പു​രു​ഷ ടീം 3:08.78 ​മി​നി​റ്റി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ൽ 4:24.23 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്താ​യി​രു​ന്നു ല​ക്ഷി​ത​യു​ടെ സ്വ​ർ​ണം. പു​രു​ഷ​ന്മാ​രു​ടെ 5000 മീ​റ്റ​റി​ൽ ര​ണ്ടാ​മ​തെ​ത്താ​ൻ 14:49.05 മി​നി​റ്റെ​ടു​ത്തു ശി​വാ​ജി പ​ര​ശു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more