ആദ്യകുടിയേറ്റക്കാരെയും പുതിയ കുടിയേറ്റക്കാരെയും ഒരു കുടക്കീഴിൽ നിർത്തികൊണ്ട് സൗത്ത് വെയിൽസിൽ ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ.
Jun 06, 2023
ബ്രിഡ്ജെന്റ്:- കേരളത്തിന്റെ തനിമ നിലനിർത്തികൊണ്ട് പ്രവാസജീവിതത്തിന് ഉണർവും ഊർജ്ജവും നൽകി- മലയാളികളുടെ കലാകായിക സാംസ്കാരിക ഉണർവ്വിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചപ്പോൾ ബ്രിഡ്ജെന്റ് യുകെ മലയാളികൾക്ക് പുത്തൻ ഉണർവും സന്തോഷവുമായി.
ബ്രിഡ്ജെന്റ് മലയാളി അസോസിയേഷൻ 2023-2025 വർഷത്തേയ്ക്ക്ള്ള പുതിയ ഭരണസമിതിയിൽ 23 അംഗങ്ങളെ റിട്ടേണിംങ്ങ് ഓഫീസറായി നിയോഗപെടുത്തിയ അജയ് കുമാർ, സജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷത്തെ അസോസിയേഷന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതും സമൂഹിക സേവനങ്ങൾക്ക് നേതൃത്തം നൽകി വളരെ അച്ചടക്കപൂർവ്വം ദീർഘവീഷണത്തോടെ 19 അംഗ കമ്മിറ്റിയുടെ സപ്പോർട്ടോടെ അസോസിയേഷനെ മുന്നോട്ട് നയിച്ച പോളി പുതുശ്ശേരിയെ വീണ്ടും പ്രസിഡന്റ്ആയി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആനീസ് മാത്യു, സെക്രട്ടറി മാമ്മൻ കടവിൽ, ട്രഷറർ ജോമറ്റ് ജോസഫ്, ജോയിന്റ് ട്രഷറർ ജോയി പുളിയ്ക്കൻ,ജോയിന്റ് സെക്രട്ടറി ശ്രീലഷക്മി, പി ആർ ഓ ലിജോ തോമസ്, ഓഡിറ്റർ ഷിനോയ് ഫ്രാൻസിസ്,പ്രോഗ്രാം കോഡിനേറ്റർ രതീഷ് രവി,ആട്സ് കോഡിനേറ്റേഴ്സ് നീതു ജോർജ്ജ്,റാണിമോൾ തോമസ്, സ്പോട്സ് കോഡിനേറ്റേഴ്സ് രാജു ശിവകുമാർ, തോമസ്കുട്ടി, മീഡിയ ലിറ്റോ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെബേഴ്സ്ന്മാരായ-ജോബിൻ ജോസഫ്,അജിത്ത് രാജൻ, ലിജിൻ ജോർജ്ജ്,വിനീത് അനിൽകുമാർ,പ്രവീൺ ജോസ്,സബീർ ബഷീർ,അനു സജേഷ്, ടിയാ തോമസ്,റിയാ തങ്കച്ചൻ എന്നിവരെ തെരത്തെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ അസോസിയേഷനു നൽകിയ സഹായസഹകരണങ്ങളിൽ നന്ദിപറയുകയും തുടർന്നും പുതിയ കമ്മിറ്റിയോട് ചേർന്ന് ഒറ്റക്കെട്ടായി മലയാളി സമൂഹത്തിനു വേണ്ടി പ്രവർത്തിയ്ക്കണമെന്നും വീണ്ടും പ്രസിഡന്റായി ചാർജ്ജ് എടുത്തശേഷം ബ്രിഡ്ജെന്റ് മലയാളികളോട് അഭ്യർത്ഥിച്ചു.
click on malayalam character to switch languages