1 GBP = 108.89
breaking news

ബോൺമൗത്ത് ബീച്ച് ദുരന്തത്തിന്റെ കാരണങ്ങൾ ദുരൂഹമായി തുടരുന്നു; അന്വേഷണവുമായി പോലീസ്

ബോൺമൗത്ത് ബീച്ച് ദുരന്തത്തിന്റെ കാരണങ്ങൾ ദുരൂഹമായി തുടരുന്നു; അന്വേഷണവുമായി പോലീസ്

ബോൺമൗത്ത്‌: ബോൺമൗത്ത്‌ ബീച്ചിൽ കടലിൽ കുളിക്കവേ 12 വയസ്സുള്ള പെൺകുട്ടിയും 17 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. മരണം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താനാകാതെ പോലീസും കുഴങ്ങുന്നു. അതേസമയം അപകടത്തിൽപ്പെട്ടവർ ജെറ്റ് സ്കീയിൽ ഇടിച്ചിട്ടില്ലെന്നും പിയറിൽ നിന്ന് ചാടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് അർദ്ധകാല അവധി ആഘോഷിക്കുന്നവരും നാട്ടുകാരും തിങ്ങിനിറഞ്ഞ ഡോർസെറ്റിലെ ബോൺമൗത്ത്‌ ബീച്ചിലാണ് രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതും എട്ടുപേർക്ക് പരിക്കേറ്റതും.
അപകടം സംഭവിച്ചത് ബോട്ട് ഇടിച്ചുവെന്ന തരത്തിലുള്ള വാദങ്ങൾ ഡോർസെറ്റ് പോലീസ് തള്ളി. സംഭവസമയത്ത് കടലിൽ ഉണ്ടായിരുന്ന 40 വയസ്സ് പ്രായമുള്ള ഒരാളെ നരഹത്യയ്ക്ക് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു, ഇയ്യാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

ബോട്ട് ഇടിച്ചതാണ് മരണകാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു പോലീസ് വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.സതാംപ്ടണിൽ നിന്നുള്ള 17 വയസ്സുള്ള ആൺകുട്ടിയും ബക്കിംഗ്ഹാംഷെയറിൽ നിന്നുള്ള പെൺകുട്ടിയുമാണ് അപകടത്തെത്തുടർന്ന് മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more