1 GBP = 106.75
breaking news

യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായിക മേള. EYCO ചാമ്പ്യൻമാർ, സ്കൻതോർപ്പ് റണ്ണറപ്പ്. ബിബിൻ ജോസ്, ഐസക്ക് ബിബിൻ, വീണ സോമനാഥൻ വ്യ്കതിഗത ചാമ്പ്യൻമാർ. ഫുട്ബോൾ കിരീടം ഷെഫീൽഡിന്.

യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായിക മേള. EYCO ചാമ്പ്യൻമാർ, സ്കൻതോർപ്പ് റണ്ണറപ്പ്. ബിബിൻ ജോസ്, ഐസക്ക് ബിബിൻ, വീണ സോമനാഥൻ വ്യ്കതിഗത ചാമ്പ്യൻമാർ. ഫുട്ബോൾ കിരീടം ഷെഫീൽഡിന്.

മെയ്മാസം 20ആം തീയതി ശനിയാഴ്ച, ഹൾ Lഇന്ത്യൻ മലയാളി അസോയിയേഷന്റെ ആതിഥേയത്തിൽ ഹള്ളിൽ വെച്ച് നടത്തപ്പെട്ട യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായിക മത്സരങ്ങളിൽ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ 141 പോയന്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 101 പോയിന്റുമായി സ്കൻതോർപ്പ് മലയാളി അസ്സോസിയേഷൻ റണ്ണറപ്പായി. ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ ബിബിൻ ജോസും മകൻ ഐസക് ബിബിനും പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ സ്ഥാനം പങ്കിട്ടപ്പോൾ EYCO യുടെ വീണ സോമനാഥൻ വനിതാവിഭാഗത്തിൽ നിന്നും ചാമ്പ്യനായി.

രാവിലെ 10.30 നു ക്രാൻബ്രൂക് അവന്യുവിലുള്ള സെന്റ് മേരീസ് കോളേജ് മൈതാനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ ഉത്‌ഘാടനം ചെയ്ത മത്സരങ്ങളിൽ റീജിയണിലെ അസ്സോസിയേഷനുകളിൽ നിന്നും 150ൽ പരം കായിക പ്രേമികൾ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തിൽ റോതെർഹാം വിജയികളായി.

Druck

അംഗ അസോസിയേഷനുകളുടെ താല്പര്യപ്രകാരം നടത്തപ്പെട്ട ഫൈവ് എ സൈഡ് ഫുട്‌ബോൾ മത്സരങ്ങളിൽ ഷെഫീൽഡ് ടീം കിരീടം ചൂടിയപ്പോൾ വേക്ഫീൽഡ് ടീം രണ്ടാം സ്ഥാനം നേടി.

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ റീജിയണൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യന്റെയും ജോയിന്റ് ട്രഷറർ ജോസ് വർഗീസിന്റെയും മുൻ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന്റെയും നേതൃത്വത്തിൽ നടത്തപെട്ടപ്പോൾ ഫുട്ബോൾ മാച്ച് റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേലിന്റെയും നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.
വൈകിട്ട് ആറുമണിയോടെ സമ്മാനദാനച്ചടങ്ങുകൾ ആരംഭിച്ചു.

സാങ്കേതീകമായ ചില തടസ്സങ്ങൾ മൂലം ചാമ്പ്യന്മാർക്കും ചാമ്പ്യൻ അസ്സോസ്സിയേഷനുകൾക്കും ട്രോഫികൾ കൈമാറാൻ സാധിക്കാത്ത സാഹചര്യത്തിൽ അവ ഒക്ടോബർ ഏഴിന് നടക്കുന്ന റീജിയണൽ കലാമേള വേദിയിൽ വെച്ച് നൽകുവാൻ തീരുമാനിക്കുകയും അത് പങ്കെടുത്ത എല്ലാവരും ഹർഷാരവത്തോടെ സ്വാഗതം ചെയ്കയും ചെയ്തതിലുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നതായി റീജിയണൽ പ്രസിഡന്റ് അറിയിച്ചു.

പരിപാടികളിൽ പങ്കെടുക്കുകയും വിവിധ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത എല്ലാവർക്കും സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ നന്ദി അറിയിച്ചു.

Ultra Violet Gradient Blurred Motion Abstract Background, Horizontal, Widescreen
Geometric blue background, desktop wallpaper vector

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more