1 GBP = 106.79
breaking news

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായ നേതാവ്; ഇ കെ നായനാരുടെ ഓർമ ദിനം ഇന്ന്

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായ നേതാവ്; ഇ കെ നായനാരുടെ ഓർമ ദിനം ഇന്ന്

ജനനായകന്‍ ഇ. കെ നായനാർ കേരളത്തിന്റെ ജ്വലിക്കുന്ന ഓർമയായിട്ട് ഇന്നേക്ക് 19 വർഷം. നർമ്മബോധം വേണ്ടുവോളമുള്ള വാഗ്മി, കർഷർക്കായി പോരാടിയ ധീരനേതാവ്, സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ ഭരണാധികാരി- വിശേഷണങ്ങൾ അനവധിയാണ് ഇ കെ നയനാർക്ക്. 

മൂന്ന് തവണകളായി 11 വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ 1918 ഡിസംബർ 9 ന് കണ്ണൂർ കല്യാശേരിയിലാണ് ജനിച്ചത്. ചെറുപ്പത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നായനാർക്ക് ഉപ്പുസത്യഗ്രഹത്തിനു കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ പ്രായം വെറും പതിമൂന്ന് വയസായിരുന്നു. കോൺഗ്രസിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന നായനാർ 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി.

കയ്യൂർ- മൊറാഴ സമരങ്ങളിൽ വഹിച്ച പങ്കിനെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്ന മൂന്നാം പ്രതിയായ നയനാരൊഴികെ മറ്റു മുഖ്യപ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടു. 1964 ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) എന്ന പാർട്ടിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചു.

അടിയന്തരാവസ്ഥകാലത്ത് വീണ്ടും ഒളിവിൽ പോവേണ്ടി വന്ന നായനാർ 1980 ൽ ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1987 , 2001 എന്നീ വര്ഷങ്ങളിൽ രണ്ട് പ്രാവശ്യം കൂടി നായനാർ ആ പദവി അലങ്കരിച്ചു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഡെൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഇ.കെ നായനാർ ഹൃദയാഘാതത്തെ തുടർന്ന് 2004 മെയ് 19 ന് അന്തരിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയായി കണ്ണൂരെത്തിച്ച മൃതദേഹം എ കെ ജി , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ ശവകുടീരങ്ങൾക്ക് സമീപം സംസ്‌കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more