1 GBP = 105.47
breaking news

3 രാജ്യങ്ങൾ, 40 മീറ്റിംഗുകൾ, രണ്ട് ഡസൻ ലോക നേതാക്കളുമായി കൂടിക്കാഴ്ച; മോദി ജപ്പാനിലേക്ക്

3 രാജ്യങ്ങൾ, 40 മീറ്റിംഗുകൾ, രണ്ട് ഡസൻ ലോക നേതാക്കളുമായി കൂടിക്കാഴ്ച; മോദി ജപ്പാനിലേക്ക്

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി ഇന്ന് രാത്രി ജപ്പാനിലെ ഹിരോഷിമയിലെത്തും. ആദ്യഘട്ടത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുക.

ആണവ നിരായുധീകരണം, സാമ്പത്തിക ശക്തിയും സുരക്ഷയും, പ്രാദേശിക പ്രശ്‌നങ്ങൾ, കാലാവസ്ഥയും ഊർജവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ജി-7 സമ്മേളനത്തിൽ ചർച്ച ചെയ്യും. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദി ജപ്പാൻ, പാപുവ ന്യൂ ഗിനിയ-ഓസ്‌ട്രേലിയ എന്നിവിടങ്ങളും സന്ദർശിക്കും.

ജപ്പാനിൽ പ്രധാനമന്ത്രിയുടെ പരിപാടി:
ശനിയാഴ്ച അദ്ദേഹം ആദ്യം ക്വാഡ് കോൺഫറൻസിൽ പങ്കെടുക്കും. ശേഷം, അണുബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നിർമ്മിച്ച ഹിരോഷിമയുടെ സ്മാരകത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും രാഷ്ട്രത്തലവൻമാരുമായും ഉഭയകക്ഷി ചർച്ച നടത്തും.

ശനിയാഴ്ച രാത്രി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഹിരോഷിമയിൽ നടക്കുന്ന കൺവെൻഷനിൽ ഇന്ത്യ മൂന്ന് ഔപചാരിക സെഷനുകളിൽ പങ്കെടുക്കും. രണ്ടാം സെഷൻ മെയ് 20 നും മൂന്നാം സെഷൻ 21 നും നടക്കും. ഭക്ഷണവും ആരോഗ്യവും ലിംഗസമത്വവും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയുമാണ് ആദ്യ രണ്ട് സെഷനുകളിലെ വിഷയങ്ങൾ. അതേസമയം, മൂന്നാം സെഷനിൽ സമാധാനപരവും സുസ്ഥിരവും പുരോഗമനപരവുമായ ലോകം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജപ്പാനിൽ നിന്ന് പാപുവ ന്യൂ ഗിനിയയിലെത്തും:
രണ്ടാം ഘട്ടത്തിൽ, മെയ് 21 ന് പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെത്തും, അവിടെ അദ്ദേഹം പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാർപെയ്‌ക്കൊപ്പം ഇൻഡോ-പസഫിക് ദ്വീപുകളുടെ സഹകരണ ഫോറത്തിന് സംയുക്തമായി ആതിഥേയത്വം വഹിക്കും. ഇന്ത്യയെയും പസഫിക് ദ്വീപുകളിലെ 14 രാജ്യങ്ങളെയും ഈ ഫോറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പപ്പുവ ന്യൂ ഗിനിയ സന്ദർശനമാണിത്. ഫിജി, ന്യൂസിലൻഡ് പ്രധാനമന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സിഡ്‌നിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും:
മൂന്നാം ഘട്ടത്തിൽ മെയ് 22 ന് ഓസ്‌ട്രേലിയയിൽ എത്തുന്ന പ്രധാനമന്ത്രി മെയ് 24 ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ഉഭയകക്ഷി ചർച്ച നടത്തും. അന്നേ ദിവസം ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മെയ് 23 ന് സിഡ്‌നിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more