അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ജൂലൈ 15 ന് നനീട്ടണിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾക്ക് നാളെ (20/05/2023) തുടക്കം കുറിക്കും റീജിയണൽ കായികമേളകളിലെ ആദ്യത്തേത് യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഹൾ ക്രാൻബ്രൂക്ക് അവന്യുവിലുള്ള സെൻറ്. മേരീസ് കോളേജ് മൈതാനത്ത് വെച്ച് നടത്തപ്പെടും.
യുക്‌മ നാഷണൽ വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ ഉദ്ഘാടനം ചെയ്യുന്ന മത്സരങ്ങൾക്ക് ഹൾ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ ആതിഥ്യം വഹിക്കും. യുക്മ റീജിയണൽ പ്രസിഡൻറ് വർഗ്ഗീസ്സ് ഡാനിയൽ, ദേശീയ സമിതിയംഗം സാജൻ സത്യൻ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ട്രഷറർ ജേക്കബ്ബ് കളപ്പുരക്കൽ, സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് സിബി മാത്യു, ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, ജോയിൻറ് ട്രഷറർ ജോസ് വർഗ്ഗീസ്, സങ്കീഷ് മാണി, സജിൻ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മെയ് 27 ശനിയാഴ്ച മിഡ്ലാൻഡ്സ് റീജിയണൽ കായികമേള നനീട്ടണിലെ ദ പിംഗിൾസ് സ്റ്റേഡിയത്തിൽ വെച്ചും, നോർത്ത് വെസ്റ്റ്, സൌത്ത് ഈസ്റ്റ് റീജിയണൽ കായികമേളകൾ ജൂൺ 10 ശനിയാഴ്ചയും, ഈസ്റ്റ് ആംഗ്ളിയ, സൌത്ത് വെസ്റ്റ് റീജിയണൽ കായികമേളകൾ ജൂലൈ 1 ശനിയാഴ്ചയും നടത്തപ്പെടും.
കോവിഡ് രോഗം പരത്തിയ ഭീതിയിൽ നടത്താൻ സാധിക്കാതിരുന്ന കഴിഞ്ഞ വർഷങ്ങളിലെ ഇടവേളയ്ക്ക് ശേഷം നടത്തപ്പെടുന്ന കായികമേളയുടെ മുന്നൊരുക്കങ്ങൾ അതാത് റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യുന്നതിനുള്ള സൗകര്യം ഇതിനോടകം തയ്യാറായി കഴിഞ്ഞു. യുക്മ കലാമേളകളുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കുന്ന ലണ്ടനിലെ ജോസ് പി.എം ന്റെ ഉടമസ്ഥതയിലുള്ള JMP സോഫ്റ്റ് വെയർ ലിമിറ്റഡ് തന്നെയാണ് കായികമേളയുടെ ഓൺലൈൻ രജിസ്ട്രേഷനും തയ്യാറാക്കിയിരിക്കുന്നത്.
ജൂലൈ 15 ന് നനീട്ടണിൽ വെച്ച് നടക്കുന്ന ദേശീയ കായികമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് കായികമേളയുടെ ചുമതലയുള്ള യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ് എന്നിവർ അറിയിച്ചു.
യുക്മ റീജിയണൽ, ദേശീയ കായികമേളകൾ വൻ വിജയമാക്കി തീർക്കുവാൻ യുക്മയിലെ മുഴുവൻ അംഗ അസ്സോസ്സിയേഷനുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു
click on malayalam character to switch languages