1 GBP = 106.75
breaking news

നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം; മതവികാരം വ്രണപ്പെടുത്തി, തമിഴ് ചിത്രം വിവാദത്തിൽ

നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം; മതവികാരം വ്രണപ്പെടുത്തി, തമിഴ് ചിത്രം വിവാദത്തിൽ

തിയറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു.

‘മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം’- ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more