യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായിക മത്സരങ്ങളും ഫൈവ് എ സൈഡ് ഫുട്ബോൾ മാച്ചും ഈ ശനിയാഴ്ച.
May 17, 2023
യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായിക മത്സരങ്ങൾ മെയ്മാസം 20ആം തീയതി ശനിയാഴ്ച, ഹൾ ഇന്ത്യൻ മലയാളി അസോയിയേഷന്റെ ആതിഥേയത്തിൽ ഹള്ളിൽ വെച്ച് നടത്തപ്പെടുന്നു. ക്രാൻബ്രൂക് അവന്യുവിലുള്ള സെന്റ് മേരീസ് കോളേജ് മൈതാനത്തിൽ രാവിലെ ഒൻപതുമണിമുതൽ മത്സരങ്ങൾ ആരംഭിക്കും. നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ ഉത്‌ഘാടനം ചെയ്യുന്ന മത്സരങ്ങളിൽ റീജിയണിലെ പതിനൊന്നു അസോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കും. നാഷണൽ കായികമത്സരങ്ങളിലെ ഇനങ്ങൾ കൂടാതെ റീജിയൻ തലത്തിൽ മാത്രമായി ജാവലിൻ ത്രോ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷ വനിതാ വിഭാഗങ്ങൾക്ക് മാത്രമായി രണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുക.
അംഗ അസോസിയേഷനുകളുടെ താല്പര്യപ്രകാരം നടത്തപ്പെടുന്ന ഫൈവ് എ സൈഡ് ഫുട്‌ബോൾ മത്സരങ്ങൾക്ക് എട്ടു ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുമണിവരെയാണ് ഫുട്ബോൾ മത്സരങ്ങൾ നടത്തപ്പെടുക. 16 വയസ്സിനു മുകളിൽ പ്രായമുള്ള 7 പേർ അടങ്ങുന്നതായിരിക്കും ഒരു റ്റീം.
കോവിഡ് മഹാമാരിക്ക് ശേഷം യുക്മ ഒരുക്കുന്ന കായികമത്സരങ്ങൾ യോർക്ഷയറിൽ റീജിയനിൽ ആരംഭിച്ചു ജൂലൈ 15 നു നുനീട്ടനിൽ നടക്കുന്ന നാഷണൽ കായികമേളയോടെയാണ് അവസാനിക്കുക. മുൻവർഷങ്ങളെ അപേക്ഷിച്ചു ആവേശോജ്വലമായ പ്രതികരണങ്ങൾ ആണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.
മത്സരങ്ങളുടെ വിജയത്തിനായി യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെയും സെക്രട്ടറി കുര്യൻ ജോർജിന്റെയും നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയുടെ പിന്തുണ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ റീജിയണൽ സെക്രട്ടറി ശ്രീമതി അമ്പിളി സെബസ്റ്റ്യന്റെയും ട്രഷറർ ജേക്കബ് കളപ്പുരക്കലിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുടെ ചുമതല ജോയിന്റ് ട്രഷറർ ശ്രീ ജോസ് വർഗീസും സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്ത്യനും വഹിക്കുമ്പോൾ ഫുട്ബോൾ മാച്ച് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുക ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചനും ശ്രീ സജിൻ രവീന്ദ്രനും ആയിരിക്കും. സമ്മാനദാനങ്ങളുടെ ചുമതല വൈസ് പ്രഡിഡന്റ് സിബി മാത്യവും സങ്കീഷ് മാണിക്കുമായിരിക്കും. കായിക മത്സരങ്ങളുടെ പൂർണ്ണ ചുമതല നാഷണൽ പ്രതിനിധി സാജൻ സത്യനും റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേലിനുമായിരിക്കും.
എലാ കായിക പ്രേമികളെയും ഹള്ളിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേൽ അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages