1 GBP = 106.75
breaking news

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് പഞ്ചാബ്; എതിരാളികൾ പുറത്തായ ഡൽഹി

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് പഞ്ചാബ്; എതിരാളികൾ പുറത്തായ ഡൽഹി

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് വിജയിച്ചാൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തും. നേരത്തെ പുറത്തായിക്കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസിന് ഒരു ജയം പ്രത്യേകിച്ച് ഗുണം ചെയ്യില്ലെങ്കിലും അവസാന സ്ഥാനം മെച്ചപ്പെടുത്താൻ കഴിയും. ധർമശാലയിൽ രാത്രി 7.30നാണ് മത്സരം.

12 പോയിൻ്റുള്ള പഞ്ചാബ് നിലവിൽ എട്ടാം സ്ഥാനത്താണ്. രണ്ട് തുടർ വിജയങ്ങളുമായി ആരംഭിച്ച പഞ്ചാബ് പിന്നീട് അസ്ഥിര പ്രകടനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനു മുൻപത്തെ മത്സരത്തിൽ ഡൽഹിയെത്തന്നെ നേരിട്ട പഞ്ചാബ് 31 റൺസിൻ്റെ കൂറ്റൻ വിജയം നേടിയിരുന്നു. ഇത് ഇവർക്ക് ആത്‌മവിശ്വാസമാണ്. പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ, ലിയാം ലിവിങ്ങ്സ്റ്റൺ, ഹർപ്രീത് ബ്രാർ, നതാൻ എല്ലിസ് തുടങ്ങിയ താരങ്ങൾ നല്ല പ്രകടനങ്ങൾ നടത്തുന്നു. ടീമിൽ ഇന്ന് മാറ്റമുണ്ടായേക്കില്ല.

ഡൽഹിയെ സംബന്ധിച്ച് മധ്യനിരയാണ് പ്രശ്നം. മനീഷ് പാണ്ഡെ ഏറെ നിരാശപ്പെടുത്തുന്നു. ബൗളിംഗ് നിര ഭേദപ്പെട്ടതാണ്. ഇഷാന്ത് ശർമ, ഖലീൽ അഹ്‌മദ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ തുടങ്ങി നല്ല ബൗളർമാർ. മനീഷ് പാണ്ഡെയെ പുറത്തിരുത്തി ലളിത് യാദവിന് അവസരം നൽകിയേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more