1 GBP = 112.53
breaking news

15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ്; ഉലഞ്ഞ് ആഗോള വിപണി

15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ്; ഉലഞ്ഞ് ആഗോള വിപണി

15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പിൽ ഉലഞ്ഞ് ആഗോള വിപണി. കടമെടുപ്പ് പരിധി ഉയർത്തുന്നതിൽ സമവായമാകാത്തതിനാൽ വൻകിട നിക്ഷേപകരെല്ലാം സ്വർണത്തിലേക്കും ബിറ്റ്‌കോയിനിലേക്കും തിരിയുകയാണ്. 

ജൂൺ ഒന്ന്. അന്നാണ് എക്‌സ് ഡേറ്റ് അഥവാ ട്രഷറി അടയ്‌ക്കേണ്ടി വരുന്ന ദിവസം. ശമ്പളവും പെൻഷനും ഉൾപ്പെടെ മുടങ്ങാം. സർക്കാർ നേരിട്ടു പണം നൽകുന്ന നിർമാണ പ്രവർത്തനങ്ങളും നിലയ്ക്കും. പ്രതിരോധ ചെലവിന് അല്ലാതെ പണം നൽകാൻ പ്രസിഡൻറ് ജോ ബൈഡന് അധികാരം ഇല്ലാതാകും. ബരാക് ഒബാമയുടെ കാലത്ത് നിരവധി തവണ ട്രഷറി പൂട്ടേണ്ടി വന്നെങ്കിലും അതിലേറേ ആഘാതമുണ്ടാക്കും ഇപ്പോഴത്തെ പ്രതിസന്ധി എന്നാണ് മുന്നറിയിപ്പ്.

വൻകിട നിക്ഷേപകർ ഓഹരികളിൽ നിന്ന് സ്വർണത്തിലേക്കും ബിറ്റ് കോയിനിലേക്കും തിരിയുകയാണ്. റിപ്പബ്ലിക്കന്മാരും ഡെമോക്രറ്റുകളും യോജിച്ച് പ്രതിസന്ധി പരിഹരിക്കും എന്ന സാധ്യത ഓരോ ദിവസം കഴിയുന്തോറും മങ്ങുന്നു. ട്രഷറിയിൽ നീക്കിയിരിപ്പ് ഇല്ലാതാകുന്നതോടെ കടമെടുപ്പ് പരിധി ഉയർത്തുക മാത്രമാണ് ഏക പോംവഴി. റിപ്പബ്ലിക്കന്മാർ അതിനു വഴങ്ങാത്തതാണ് അതീവ ഗുരുതര സ്ഥിതിയിലേക്ക് അമേരിക്കയെ എത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more