1 GBP = 105.77
breaking news

തിരുവനന്തപുരത്ത്‌ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ്.ഐക്ക് പരുക്കേറ്റു

തിരുവനന്തപുരത്ത്‌ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ്.ഐക്ക് പരുക്കേറ്റു

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് ഐക്ക് പരുക്കേറ്റു.ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരുക്കേറ്റത്. പൊലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു.

പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more