1 GBP = 110.54
breaking news

പാചക വാതക വിതരണ തൊഴിലാളി സമരം പിൻവലിച്ചു

പാചക വാതക വിതരണ തൊഴിലാളി സമരം പിൻവലിച്ചു

കൂലി വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികൾ ഈ മാസം 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് നടന്ന തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം.

തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനും തീരുമാനമായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാർ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more